ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ വിൽപന: കുവൈത്തിൽ 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു

Mail This Article
×
കുവൈത്ത് സിറ്റി∙ മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത കച്ചവട സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
English Summary:
Kuwait: 11 Fish Stores Shut Down in Mubarakiya for Selling Rotten Fish.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.