ഫൊക്കാനയുടെ കേരള കൺവൻഷൻ ഓഗസ്റ്റിൽ; വേദി കുമരകം ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ട്

Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കോട്ടയം കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കും. 3 ദിവസത്തെ കൺവൻഷനായി റിസോർട്ടിലെ മുഴുവൻ മുറികളും ബുക്ക് ചെയ്ത് പ്രതിനിധികൾ. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുന്നതും ഒരാഴ്ചക്കുള്ളിൽ മുഴുവൻ മുറികളും ബുക്ക് ചെയ്യപ്പെടുന്നതെന്നും പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരാഴ്ചക്കുള്ളിൽ കേരളാ കൺവെൻഷന്റെ റൂമുകൾ സോൾഡ് ഔട്ട് ആകുന്നത്. മാറുന്ന ലോകത്തു മാറ്റത്തിന്റെ കാറ്റ് വീശി ഫൊക്കാന ഇന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. ഫോക്കാനയിലെ കൂട്ടായ പ്രവർത്തനം സംഘടനയെ ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രവർത്തനമികവുമുള്ള സംഘടനയായി മാറ്റിയെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
നാൽപത്തിരണ്ട് വർഷമായി അമേരിക്കൻ-കാനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന പരമ്പരാഗത രീതികളിൽ നിന്നും മാറ്റി ആളുകള്‍ക്ക് താല്‍പ്പര്യമുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും , ട്രഷർ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു.
കുമരകം ഗോകുലം ഗ്രാന്റ് റിസോർട്ട് കേരളത്തിലെ തന്നെ ഫൈവ് സ്റ്റാർ നിലവാരമുള്ള ചുരുക്കം ചില റിസോർട്ടുകളിൽ ഒന്നാണ്. കേരളാ കൺവെൻഷന് വേണ്ടി മൂന്ന് ദിവസത്തേക്ക് ഗോകുലം ഗ്രാന്റ് റിസോർട്ട് മുഴുവനായി എടുക്കുകയായിരുന്നു. അതിലെ മുഴുവൻ റൂമുകളും സോൾഡ് ഔട്ട് ആയി. ഇനി സമീപ പ്രദേശങ്ങളിലെ റിസോർട്ടുകളിൽ മാത്രമായിരിക്കും റൂമുകൾ അനുവദിക്കുക.
അടുത്തിടെ പണികഴിഞ്ഞ ഈ റിസോർട്ട് ലോകത്തിലെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന റിസോർട്ടുകളിൽ ഒന്നാണ്. ആഗസ്റ്റ് 1 ,2 തീയതികളിൽ റിസോർട്ടിൽ വച്ചും 3ന് നാനൂറിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന ഹൗസ് ബോട്ടിൽ വച്ചുമാണ് കേരളാ കൺവൻഷൻ. വേമ്പനാട്ട് കായലിനോടു ചേർന്ന് കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടമാണ് ഗോകുലം ഗ്രാന്റ് റിസോർട്ട്.
സമഗ്രമായ അവധിക്കാല അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന ഈ ഫൈവ് സ്റ്റാർ റിസോർട്ട് തിരഞ്ഞെടുത്തത്. ഒരു റിസോർട്ട് മുഴുവൻ ആയി ഫൊക്കാനയുടെ കേരളാ കൺവെൻഷന് 3 ദിവസത്തേക്ക് എടുക്കുന്നത് ആദ്യമായാണെന്ന് കേരളാ കൺവൻഷൻ ചെയർ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.
ഫൊക്കാന കേരളാ കൺവെൻഷൻ തനതായ രീതിയിൽ നടത്തുമ്പോഴും അമേരിക്കൻ മലയാളികളുടെ വെക്കേഷൻ പാക്കേജ് എന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നവർക്ക് 3 ദിവസം ആഘോഷമാക്കാനാണ് ഫൊക്കാന കമ്മിറ്റി ശ്രമിക്കുന്നത്. മൂന്നാം ദിവസത്തെ ബോട്ടുയാത്രയിൽ എല്ലാ പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാനായി കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന മുഖ്യ മന്ത്രി , ഗവർണർ , മന്ത്രിമാർ , കേന്ദ്രമന്ത്രിമാർ , കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , എം , പി മാർ , എം .എൽ .എ മാർ , സാമൂഹ്യ പ്രവർത്തകർ , സിനിമ താരങ്ങൾ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കൺവൻഷൻ ആയിരിക്കും. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർ കേരളാ കൺവെൻഷന് അമേരിക്കയിൽ നിന്നും പങ്കെടുക്കുന്നതും അവർ നേരത്തെ റൂമുകൾ ബുക്ക് ചെയ്യുന്നതും. കൺവൻഷൻ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.