ADVERTISEMENT

സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം വീടു വയ്ക്കാനുദ്ദേശിക്കുന്നവരെ മുന്നിൽ കണ്ടാണ് ഈ മാതൃക. സാധാരണക്കാരന്റെ സങ്കൽപത്തിനൊത്തു നിൽക്കുന്ന ഒരു വീടും പ്ലാനുമാണിത്. തൃശൂരിനടുത്ത് ചെറുതുരുത്തി നെടുമ്പുരയിൽ രണ്ടര സെന്റിലാണ് വീടു പണിതിരിക്കുന്നത്. ഇന്റീരിയർ ഫർണിഷിങ്, പെയിന്റിങ്, കുഴൽക്കിണർ, മതിൽ, ഗേറ്റ് എന്നിവ അടക്കം 14.5 ലക്ഷം രൂപയ്ക്കാണ് 420 ചതുരശ്രയടിയുള്ള ഈ വീടിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നു. ബീപീസ് ഡിസൈനേഴ്സിന്റെ ഉടമ ബി. പി. സലിം ആണ് വീടു നിർമിച്ചത്. 

കോവിഡ് വന്നശേഷം നിർമാണ സാമഗ്രികൾക്കെല്ലാമുണ്ടായ വിലക്കയറ്റം ആഗ്രഹത്തിനൊത്ത് വീടു വയ്ക്കുകയെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് തടസ്സമായി. എങ്കിലും ആർഭാടങ്ങൾ ചുരുക്കിയാൽ, ഭംഗിയോടെയും സൗകര്യങ്ങളോടെയും വീടൊരുക്കാൻ കഴിയും. 

14-lakh-house-living

ലൈഫ് പദ്ധതി പ്രകാരമുള്ള വീടു 420 ചതുരശ്ര അടിക്കു മുകളിലാകരുതെന്നാണ് നിയമം. 4 ലക്ഷം രൂപയാണ് ഇതിനു വേണ്ടി സർക്കാർ നൽകുക. ഈ വീട്ടിൽ ചെറിയ സിറ്റൗട്ട് ഉണ്ട്. ലിവിങ്ങും ഡൈനിങ്ങും ഒരേ ഹാളിൽ. ലിവിങ്ങിൽ മൂന്നു പേർക്കിരിക്കാവുന്ന സോഫയും ഫെറോസ്ലാബിൽ എൽ ഷേപ്പ് ബെഞ്ചും ഇതു ഡൈനിങ് ആയോ ബ്രേക്ഫാസ്റ്റ് കൗണ്ടർ ആയോ ഉപയോഗിക്കാം. കുട്ടികൾക്കു പഠിക്കാനുള്ള സ്ഥലമായോ കംപ്യൂട്ടർ ടേബിളായോ ഉപയോഗിക്കുകയും ചെയ്യാം. 

14-lakh-house-drawing

രണ്ടു കിടപ്പുമുറികളും ഒരു കോമൺ ബാത്ത്റൂമുമുണ്ട്. കിടപ്പുമുറികളിലെ വാഡ്രോബ്, കട്ടിൽ, കിടക്ക, തലയണ, കർട്ടൻ, എൽഇഡി ലൈറ്റുകൾ, ഫാൻ എന്നിവയടക്കം ഫുൾ ഫർണിഷ്ഡ് വീടാണ് ഈ തുകയ്ക്കു നിർമിച്ചിരിക്കുന്നത്. ഈ 14.5 ലക്ഷത്തിൽ വീടിരിക്കുന്ന സ്ഥലത്തിന്റെ വില കൂടി ഉൾപ്പെട്ടിരിക്കുന്നു. 

14-lakh-house-kitchen

ഒരു ചെറിയ കാർ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്. ജിഐപൈപ്പിലാണ് ഈ വീടിന്റെ മതിലുകൾ. രണ്ടു സുഹൃത്തുക്കൾക്കു വേണ്ടി ചെയ്തിരിക്കുന്ന ഒരേ പോലിരിക്കുന്ന രണ്ടു വീടുകളിൽ ഒന്നാണിത്. ഒരു കുഴൽക്കിണർ രണ്ടു വീട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയില്‍ അറേഞ്ച് ചെയ്തിരിക്കുന്നു. 

14-lakh-house-bed

വാട്ടർ പ്രൂഫിനു വളരെ പ്രാധാന്യം നൽകുന്നവയാണ് ബീപീസ് വീടുകൾ. രണ്ടു പാളികളായുള്ള വാട്ടർ പ്രൂഫ് കോട്ടിങ് ഇവർ ഉറപ്പു തരുന്നുണ്ട്. ഈ വീടിനും അതേ രീതിയാണ് പിന്തുടർന്നിരിക്കുന്നത്. വൈറ്റ്‌വാഷിനു പകരം വാട്ടര്‍ പ്രൂഫിങ് ചെയ്ത് ഡബിൾ കോട്ട് പുട്ടി വർക്ക് ചെയ്യും. അകത്തും പുറത്തും വാട്ടർ പ്രൂഫിങ് ചെയ്തശേഷമേ പെയിന്റ് ചെയ്യൂ. 

 

തയാറാക്കിയത് 

അജയ്

English Summary- Small Plot Low Cost House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com