ADVERTISEMENT

ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്കാരത്തിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി. കേശവദേവിന്റെ പേരിൽ കഴിഞ്ഞ 18 വർഷമായി നൽകി വരുന്ന പി. കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്‌തി പത്രവും അടങ്ങുന്ന സാഹിത്യ പുരസ്‌കാരം കവിയും അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന് സമ്മാനിക്കും. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാന കാവ്യ ഗ്രന്ഥങ്ങൾ. 

 

കേരള സർവകലാശാലയിൽ  മലയാളം പ്രൊഫസർ ആയിരുന്ന അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ എമറൈറ്റ്സ് പ്രൊഫസർ, മദിരാശി സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വകുപ്പ് മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം, വെണ്മണി അവാർഡ്, ചെന്നൈ ആശാൻ പ്രൈസ്, എന്നീ പുരസ്കാരങ്ങളും ഡോ. ദേശമംഗലത്തെ തേടിയെത്തിയിട്ടുണ്ട്. 

 

ജൂൺ 7-ാം തീയതി വൈകുന്നേരം 4:30 നു തിരുവനന്തപുരം മുടവന്മുകളിലുള്ള കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് സംസ്ഥാന വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയാണ് അവാർഡുകൾ സമ്മാനിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി. ആർ ബിന്ദു കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തും.

Content Summary - P. Kesavadev Award Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com