ശക്തിമാൻ ബിഗ് സ്ക്രീനിൽ; സൂപ്പർഹീറോ ആകാൻ സൂപ്പർസ്റ്റാർ

Mail This Article
തൊണ്ണൂറുകളിലെ ഇന്ത്യയിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ 'ശക്തിമാൻ' ബിഗ് സ്ക്രീനിൽ എത്തുന്നു. സോണി പിക്ചേഴ്‍സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‍ക്രീനിൽ എത്തിക്കാൻ ബ്ര്യൂവിങ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും മുകേഷ് ഖന്നയുടെ ഉടമസ്ഥതയിലുള്ള ഭീഷ്‍മ് ഇന്റര്‍നാഷനലുമായി സോണി കരാര്‍ ഒപ്പുവച്ചു.
സംവിധായകൻ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാകും ശക്തിമാൻ ആകുക. സൂപ്പര്‍ഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റര്‍നാഷനലിന്റെ പ്രഖ്യാപനം.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത 'ശക്തിമാനി'ല്‍ മുകേഷ് ഖന്നയായിരുന്നു നായകൻ. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെ.1997 മുതല്‍ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്.
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. 450 എപ്പിസോഡുകളിലായിരുന്നു ശക്തിമാൻ സംപ്രേഷണം ചെയ്‍തത്.