ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരായ എല്ലാ വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ സഹായത്തിന് സ്ക്രൈബിനെ നിയോഗിക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. 40 ശതമാനമോ അതിലേറെയോ ഭിന്നശേഷിയുള്ളവർക്കു (ബെഞ്ച്മാർക്ക് ഡിസെബിലിറ്റി) മാത്രം സ്ക്രൈബ് എന്ന നിബന്ധന പാടില്ല. കൈകളിൽ പേശീവലിവ് ഉണ്ടാക്കുന്ന ഫോക്കൽ ഹാൻഡ് ഡിസ്റ്റോണിയ നേരിടുന്ന വിദ്യാർഥിയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

സ്ക്രൈബിനെ അനുവദിക്കുന്നതിനു ബെഞ്ച്മാർക്ക് ഡിസെബിലിറ്റി വ്യവസ്ഥ പാടില്ലെന്ന് 2021 ലെ വികാസ് കുമാർ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഫോക്കൽ ഹാൻഡ് ഡിസ്റ്റോണിയ ബാധിച്ച വിദ്യാർഥിയുടെ കാര്യത്തിൽ കോടതി വ്യക്തത വരുത്തിയത്.

ഹർജിക്കാരന് 25% ആണു വൈകല്യം. ഇതു ബെഞ്ച്മാർക്ക് ഡിസെബിലിറ്റി പരിധിയിൽ വരാത്തതിനാൽ സിവിൽ സർവീസ് പരീക്ഷയിൽ സ്ക്രൈബിനെ നിയോഗിക്കാൻ കഴിയില്ലെന്ന് യുപിഎസ്‌സി നിലപാടെടുത്തു. ഇളവ് 2 മാസത്തിനുള്ളിൽ പ്രാബല്യത്തിലാക്കാൻ കോടതി നിർദേശിച്ചു.

English Summary:

Supreme Court: Supreme Court orders scribes for all disabled exam candidates. This landmark decision overturns the 40% disability benchmark, ensuring inclusivity in examinations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com