എൻക്യുഎഎസ് ഇല്ലെങ്കിൽ സഹായമില്ല

Mail This Article
ന്യൂഡൽഹി ∙ ആരോഗ്യകേന്ദ്രത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സ് സർട്ടിഫിക്കറ്റ് (എൻക്യുഎഎസ്) ഇല്ലാത്ത സർക്കാർ ആശുപത്രികൾക്കു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ധനസഹായം നൽകില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദേശീയ ആരോഗ്യ ദൗത്യം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങൾക്കും ധനസഹായം നൽകില്ലെന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. സ്വകാര്യ ആശുപത്രികളെയും എൻക്യുഎഎസ് പരിധിയിൽ കൊണ്ടുവരാനുള്ള നടപടികളും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
22,787 ജില്ലാ ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ 1,75,000 ആരോഗ്യകേന്ദ്രങ്ങളിൽ 22,787 എണ്ണത്തിനു മാത്രമേ എൻക്യുഎഎസ് ഉള്ളൂവെന്നു കേന്ദ്രം ഡിസംബർ 31നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു