നടി ഉമ മഹേശ്വരി അന്തരിച്ചു; രണ്ടാമതും മഞ്ഞപ്പിത്തം ബാധിച്ചത് നില വഷളാക്കി

Mail This Article
ചെന്നൈ ∙ സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒലിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.
ഏതാനും മാസങ്ങൾക്കു മുൻപ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ നടിക്ക് ആദരാഞ്ജലി അർപ്പിച്ചു കുറിപ്പുകൾ പങ്കുവച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗൻ ആണ് ഭർത്താവ്.
English Summary: Actress Uma Maheswari of Metti Oli fame passes away