സുനിതയെ വരവേൽക്കാൻ ഡോൾഫിനുകളും; പേടകത്തിനു ചുറ്റും നീന്തിത്തുടിച്ചു – വിഡിയോ

Mail This Article
വാഷിങ്ടൻ ∙ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോൾ സ്വാഗതം ചെയ്ത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർച്ചെ 3.40 ന് സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയപ്പോഴാണ് ഈ കൗതുക കാഴ്ച.
ഡോൾഫിനുകൾ പേടകത്തെ വട്ടമിട്ട് നീന്തിയാണ് ബഹിരാകാശ യാത്രികരെ വരവേറ്റത്. ഡോൾഫിനുകൾ പേടകത്തെ വളയുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായിട്ടുണ്ട്.
ഡോൾഫിനുകൾ അപ്രതീക്ഷിതമായി പേടകത്തിനു ചുറ്റും എത്തിയത് ബഹിരാകാശയാത്രികരുടെ മടക്കയാത്രയ്ക്ക് ഒരു സവിശേഷ സ്പർശം നൽകിയെന്നാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കിട്ടവർ കുറിക്കുന്നത്.