ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ സെക്ടർ മേഖലയിൽ‌ ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ - പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നു വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

‌മേഖലയിൽ സംശയാസ്പദമായ രീതിയിൽ ആളുകളുടെ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന‌ാണ് സൈന്യം ഇവിടെ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Kathua Encounter : An encounter broke out between terrorists and security forces in Kathua district of Jammu and Kashmir

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com