ADVERTISEMENT

പട്ടാമ്പി (പാലക്കാട്) ∙ കുളിമുറിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും ഏക മകൻ ജാസിം റിയാസ് (15) ആണു മരിച്ചത്. കൊണ്ടുർക്കര മൗണ്ട്ഹിറ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുമ്പോൾ കുളിമുറിയിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തും

English Summary:

Electric shock death claims a student's life in Pattambi: Fifteen year old Jasim Riyas succumbed to injuries after receiving an electric shock while bathing at home.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com