ADVERTISEMENT

ന്യൂഡൽഹി∙ 2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി. 2026–27ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന(ജിഡിപി) വളർച്ച ഏഴു ശതമാനത്തിലേക്ക് എത്തുമെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിൽ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. 2027–28ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ പ്രവചനം. 

മൂന്നു വർഷം കൊണ്ട് ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് എസ്ആൻഡ്പി വിലയിരുത്തുന്നു. അവസരങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യ ആഗോള മാനുഫാക്ചറിങ് ഹബ്ബായി മാറുമോ എന്നത് വളർച്ചയിൽ നിർണായകമാണെന്നും എസ്ആൻഡ്പി പറയുന്നു.

ഈ സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് 6.4% വളർച്ച പ്രവചിക്കുന്നു. മുൻവർഷം വളർച്ച 7.2 ശതമാനമായിരുന്നു. 2024–25ൽ 6.4%, 2025–26ൽ 6.9%,  2026–27ൽ 7% എന്നിങ്ങനെ ഇന്ത്യ വളരുമെന്നാണ് എസ്‍ആൻഡ്പി അനുമാനം. വളർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ഡിജിറ്റൽ വിപണിയുടെ പിന്തുണയോടെ 10 വർഷംകൊണ്ട് ഇന്ത്യയിലെ സ്റ്റാർട്ടപ് രംഗം വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 

English Summary:

India become the third largest economy in the world in 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com