ലെഹങ്കയിൽ തിളങ്ങി ലൈഗർ താരം അനന്യ പാണ്ഡെ
Mail This Article
സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ലോക്മാറ്റ് അവാർഡ്സ് 2022 ൽ ഏറ്റവും മികച്ച വസ്ത്രധാരണത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് താരം.
ഐവറി ഗോൾഡ് ലെഹങ്ക ആയിരുന്നു താരത്തിന്റെ വേഷം. ഹെവി എംബ്രോയ്ഡറിയുള്ള ലെഹങ്കയും ഹാൾട്ടർ ബ്ലൗസും അനന്യയെ സുന്ദരിയാക്കി. ഓഫ് വൈറ്റ് ഷീർ ദുപ്പട്ട പെയർ ചെയ്തിരുന്നു. വളയും കമ്മലുമായിരുന്നു ആക്സസറീസ്. പാർട്ടി ലുക്ക് മേക്കപ് ചേർന്നതോടെ റെഡ് കാർപറ്റിൽ താരം തിളങ്ങി.
ബോളിവുഡിൽ സജീവമായ താരം ലൈഗർ എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്കും പ്രിയങ്കരിയായി. നടനും നിർമാതാവുമായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ.