ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അസാധാരണ ഗന്ധം റിപ്പോർട്ട് ചെയ്തത് ആശങ്കയായിരുന്നു. സുനിത വില്യംസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ യാത്രികർ ഐഎസ്എസിലെ റഷ്യൻ പ്രോഗ്രസ് എംഎസ് 29 കാർഗോ ബഹിരാകാശ പേടകം തുറക്കുന്നതിനിടെ അസാധാരണ ഗന്ധവും ചോര്‍ച്ചയും റിപ്പോർട്ട് ചെയ്തത്. ഏകദേശം 6 മാസത്തേക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സാമഗ്രികളും എത്തിക്കുന്ന ഈ ബഹിരാകാശ പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്യുമ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്. 

നിലയത്തിന്റെ അന്തരീക്ഷം ശുദ്ധീകരിക്കാൻ നാസയും റോസ്‌കോസ്‌മോസും എയർ സ്‌ക്രബിങ് സംവിധാനങ്ങൾ സജീവമാക്കി. നവംബർ 24 ഞായറാഴ്‌ചയോടെ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ക്രൂവിന് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫ്ലൈറ്റ് കൺട്രോളർമാർ സ്ഥിരീകരിച്ചു.

മടങ്ങി വരവിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു

സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചു. 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.  2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്.  സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ത്രസ്റ്റർ തകരാറുകളാലും ഹീലിയം ചോർച്ചയാലും ക്രൂവിന്റെ തിരിച്ചുവരവിന് സുരക്ഷിതമല്ലാതായി ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.

സുരക്ഷിതമായ ഒരു ബദൽ യാത്രാ മാർഗം ലഭിക്കുന്നതുവരെ  ഐഎസ്എസിൽ നിലനിർത്താൻ നാസ തീരുമാനിച്ചു. ഇനി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂളിൽ വില്യംസും വിൽമോറും ഇപ്പോൾ മടങ്ങും. ബഹിരാകാശയാത്രികരായ സീന കാർഡ്മാൻ, സ്റ്റെഫാനി വിൽസൺ എന്നിവരെ ഉൾപ്പെടുത്താൻ ആദ്യം പദ്ധതിയിട്ടിരുന്ന സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യം വില്യംസിനും വിൽമോറിനും സൗകര്യമൊരുക്കുകയായിരുന്നു. 

നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പം രണ്ട് ബഹിരാകാശയാത്രികർക്കും ക്രൂ-9-ലേക്ക് മടങ്ങാനുള്ള വാഹനത്തിൽ നാസ ഇടം നൽകി. സുനിത വില്യംസ് നിലവിൽ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി പ്രവർത്തിക്കുന്നു, അതേസമയം വിൽമോർ ഒരു ഫ്ലൈറ്റ് എൻജീനീയറായും ജോലികളും ഗവേഷണങ്ങളും തുടരുകയും ചെയ്യുകയാണ്.

English Summary:

'Panic on the ISS': Toxic smell triggers emergency with Sunita Williams at the helm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com