Activate your premium subscription today
വനിമോ (പാപുവ ന്യൂഗിനി) ∙ തെക്കു പടിഞ്ഞാറൻ പസിഫിക് ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂഗിനിയിലെ വിദൂര പട്ടണമായ വനിമോയിലെ ജനങ്ങളെ കാണുന്നതിനായി പോർട്ട് മോസ്ബിയിൽ നിന്ന് സൈന്യത്തിന്റെ സി–130 ചരക്കുവിമാനത്തിൽ 1000 കിലോമീറ്റർ സഞ്ചരിച്ച് ഫ്രാൻസിസ് മാർപാപ്പയെത്തി.
നിർമിത ബുദ്ധിയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്വെയർ നൽകാൻ ഐബിഎസുമായി കരാറായി.
പ്രവാസികൾക്ക് ഇതു പെട്ടി കെട്ടൽ കാലമാണ്. പല സമയത്തായി വാങ്ങി സൂക്ഷിച്ചവ ഓരോന്നും ഈ നാളുകളിൽ പെട്ടികളിൽ ഇടം പിടിക്കും. പെട്ടി കെട്ടൽ ഒരു കലയാണ്. സീനിയർ പ്രവാസികളാണ് പെട്ടികെട്ട് വിദഗ്ധർ. ഇളമുറക്കാർ സാധനങ്ങൾ നിറയ്ക്കാൻ പെട്ടിയിൽ ഇടമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ സീനിയേഴ്സിന്റെ ഒരു എൻട്രിയുണ്ട്.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ ഉയരത്തിൽ പറക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി – മാർച്ച്) സിയാൽ വഴി പറന്നത് 6855 ടൺ ചരക്ക്. എയർ കാർഗോ കാലിക്കറ്റ് രണ്ടാമത് (4345 ടൺ). തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ (4008 ടൺ) മൂന്നാമത്. കണ്ണൂർ വിമാനത്താവളം കൈകാര്യം ചെയ്തത് 746 ടൺ.
സൂറിക് ∙ എയർബസ് എ 220 വിമാനങ്ങളുടെ വാതിലുകൾ ഇനി മുതൽ ഇന്ത്യ നിർമിക്കും. ബെംഗളൂരുവിലെ ഡൈനമാറ്റിക് ടെക്നോളജീസുമായി ഇതുസംബന്ധിച്ച കരാറിൽ എയർബസ് ഒപ്പുവച്ചു. പാസഞ്ചർ, സർവിസ്, കാർഗോ, എമർജൻസി എക്സിറ്റ് എന്നീ നാലു വിഭാഗങ്ങളിലായി ഒരു എ 220 എയർക്രാഫ്റ്റിന് എട്ട് വാതിലുകളാണുള്ളത്. ഇതിന്റെ നിർമാണത്തിന് പുറമെ,
കേരളത്തിൽ പുതുതായി കൊണ്ടുവരുന്ന ഏതൊരു ബിസിനസ് ആശയത്തിലും ‘സിയാൽ മാതൃകയിൽ’ എന്ന വാക്ക് സർക്കാർ ഒപ്പം ചേർക്കുന്നത് കാണാനാവും. കേരളത്തിൽ വിജയിച്ച ബിസിനസ് ആശയമായി സിയാൽ (Cochin International Airport Limited (CIAL) നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്. രാജ്യത്തെമ്പാടും വ്യോമയാന മേഖലയിൽ വമ്പൻ കുതിപ്പാണ് ദൃശ്യമാവുന്നത്. ഒരുകാലത്ത് സമൂഹത്തിന്റെ മുകൾത്തട്ടിലുളള സമ്പന്നർക്ക് മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. 2023ൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.1 കോടിയോളം യാത്രക്കാരാണ്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്? കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോഴും അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പാകുമ്പോൾ, എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുകയാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്.
ന്യൂഡൽഹി∙ രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര കാർഗോ | International Passenger | Flights | Restrictions | Directorate General of Civil Aviation | DGCA | Cargo Flights | Manorama Online
മട്ടന്നൂർ (കണ്ണൂർ) ∙ ചരക്കു കയറ്റുമതിക്കു മാത്രമായി കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഇന്നുമുതൽ പ്രത്യേക വിമാന സർവീസ്. വൈകിട്ട് 3.45നു ഷാർജയിലേക്കാണ് ആദ്യ സർവീസ്. വിമാനത്താവള ഡയറക്ടർ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫ്ലാഗ്ഓഫ്. കൊച്ചി
വിമാന യാത്രക്കിടയില്‍ ഡോര്‍ തുറന്നിരിക്കുന്നത് കണ്ടാല്‍ എന്താവും നിങ്ങളുടെ പ്രതികരണം? വിമാനത്തിന്റെ ഡോര്‍ തുറന്നിരിക്കുന്നത് കണ്ടിട്ടും കൂസലില്ലാതെ ഇരിക്കുന്ന ഒരുപറ്റം യാത്രക്കാരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്. ബ്രസീലിയന്‍ ഗായകന്റെ സ്വകാര്യ വിമാനത്തിന്റെ കാര്‍ഗോ വാതിലാണ്
ടൊറന്റോ∙ വെറും അഞ്ച് ചതുരശ്ര അടി വലുപ്പമുള്ള, സ്വർണവും വിലപിടിപ്പുള്ള മറ്റ് വസ്തുവകകളും ഉള്ള ഒരു കണ്ടെയ്നർ വിമാനത്താവളത്തിൽനിന്ന് കാണാതായി. ദൃക്സാക്ഷികളില്ല, സിസിടിവി ദൃശ്യങ്ങളില്ല അങ്ങനൊരു കണ്ടെയ്ൻ അവിടെയുണ്ടായിരുന്നതിന്റെ പൊടിപോലുമില്ല. നാളെ പല ഹോളിവുഡ് ചിത്രങ്ങൾക്കും പ്രമേയമായേക്കാവുന്ന സംഭവം
Results 1-10 of 21