മാരുതി സുസുക്കി വിറ്റാര ബ്രേസ
Maruti Suzuki Vitara Brezza

കോംപാക്റ്റ് എസ്‍യുവി വിഭാഗത്തിലെ ഏറ്റവും വിൽപനയുള്ള എസ്‍യുവികളിലൊന്നാണ് ബ്രെസ. 2016 ൽ വിപണിയിലെത്തിയ ബ്രെസ ഏറെ ആരാധകരെ സൃഷ്ടിച്ചു. തുടക്കത്തിൽ ഡീസൽ എൻജിൻ മാത്രായിട്ടും ബ്രെസ എത്തിയത്. ഇന്ത്യൻ വിപണി ബിഎസ് 6 നിലവാരം സ്വീകരിച്ചതിനെ തുടർന്ന് ഡീസൽ പിൻവലിച്ചു മാരുതി ബ്രെസയുടെ പെട്രോൾ പതിപ്പ് പുറത്തിറക്കി. നിലവിലെ രണ്ടാം തലമുറ ബ്രെസ 2022 ൽ പുറത്തിറങ്ങി.