മെഴ്‌സിഡീസ് ബെൻസ് വിവിധ എഞ്ചിനുകളിലും ബോഡി കോൺഫിഗറേഷനുകളിലും നിർമ്മിക്കുന്ന എക്‌സിക്യൂട്ടീവ് കാറുകളുടെ ഒരു ശ്രേണിയാണ് മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ്. 1953 മുതൽ നിർമ്മിക്കപ്പെട്ട കാറാണ് ഇ-ക്ലാസ്. അഞ്ച് തലമുറകളായാണ് ഇ ക്ലാസ് വിപണിയിലെത്തിയിട്ടുള്ളത്. 1993 ലാണ് ഇ–ക്ലാസ് എന്ന പേര് ബെൻസ് സ്വീകരിക്കുന്നത്. ഇ എന്നാൽ Einspritzmotor (ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിൻ എന്നതിന്റെ ജർമ്മൻ) ആണ് സൂചിപ്പിക്കുന്നത്. മെഴ്‌സിഡീസ് ബെൻസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഇ-ക്ലാസ്.