എംജി നിർമ്മിക്കുന്ന സബ് കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് എംജി ഇസഡ്എസ്. 2016-ൽ ചൈനയിൽ നടന്ന ഗ്വാങ്‌ഷൂ ഓട്ടോ ഷോയിൽ പ്രഖ്യാപിച്ച എംജി ഇസഡ്‌എസ്, എംജി ജിഎസിനുശേഷം എംജിക്ക് കീഴിൽ നിർമിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്. ഇന്ത്യൻ വിപണിയിൽ എംജി ഇസഡ്എസിന്റെ ഇലക്ട്രിക് പതിപ്പ് ഇസഡ്എസ് എന്ന പേരിലും ഐസിഇ പതിപ്പ് ആസ്റ്റർ എന്ന പേരിലുമാണ് വിൽക്കുന്നത്. ഇന്ത്യയിൽ ഇസഡ് എസ് 2020 ലും ആസ്റ്റർ 2021ലുമാണ് പുറത്തിറങ്ങിയത്.