നിസ്സാൻ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു സബ് കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് നിസ്സാൻ മാഗ്നൈറ്റ്. 2020 ഒക്ടോബറിലാണ് വാഹനം പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ നിർമിച്ച് ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെൽസ്, മൊസാംബിക്, സാംബിയ, മൗറീഷ്യസ്, ടാൻസാനിയ, മലാവി എന്നിവ ഉൾപ്പെടുന്ന, ലോകമെമ്പാടുമുള്ള നിരവധി റൈറ്റ് ഹാൻഡ് ഡ്രൈവ് എമേർജിങ് വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യപ്പെടുന്നു.