Activate your premium subscription today
Tuesday, Apr 15, 2025
മലപ്പുറം ∙ പാണ്ടിക്കാട് ജംക്ഷനിൽ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് ഡ്രൈവറെ അഗ്നി രക്ഷസേന രക്ഷിച്ചത്. ഒട്ടോ പൂർണമായും തകർന്നിരുന്നു. ഓട്ടോ ഡ്രൈവർ ആമക്കാട് സ്വദേശി ആപ്പ(45)യ്ക്ക് പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ
താമരശ്ശേരി – മുക്കം സംസ്ഥാന പാതയിൽ ഓമശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. മുടൂരിലെ ക്രഷർ യൂണിറ്റിലെ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബിഹാർ സ്വദേശി ശരവണിന്റെ നില അതീവ ഗുരുതരമാണ്. ബീട്ടുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
തൃശൂർ∙ കുന്നംകുളം പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്റെ മകൻ ഗൗതം (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പതിനേഴുകാരൻ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അതിരപ്പിള്ളി ∙ ചാലക്കുടി – മലക്കപ്പാറ പാതയിൽ ഏതു രീതിയിൽ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെട്ടാലും വന്യമൃഗങ്ങൾ കാരണമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ആരോപണം. വന്യമൃഗങ്ങൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സംഭവിക്കാറുണ്ടെങ്കിലും മറ്റു പല കാരണങ്ങളാൽ ഉണ്ടാകുന്ന റോഡപകടങ്ങളും വന്യമൃഗങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നതായാണു പറയുന്നത്. ചാലക്കുടി–മലക്കപ്പാറ സംസ്ഥാനപാതയുടെ 55 കിലോമീറ്റർ പൂർണമായും റോഡിന്റെ ഇരുവശങ്ങളിലും വനമാണ്. വന്യജീവികൾ റോഡിനു കുറുകെ കടക്കുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ വഴിയരികിൽ സ്ഥാപിച്ചിട്ടുണ്ട്. അംഗീകൃത വേഗപരിധി പാലിച്ചാൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
രാജകുമാരി ∙ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കർണാടക സ്വദേശി കിഷോർ (44), ഭാര്യ വിദ്യ (37), മക്കളായ ജോഷ്വ (14), ജോയൽ (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ മൂന്നാർ സന്ദർശനത്തിനുശേഷം ഡിണ്ടിഗലിലേക്ക് കാറിൽ പോകുമ്പോൾ ബോഡിമെട്ട്
അടൂർ ∙ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങൾക്കുമിടിയൽ പെട്ടുപോയ സ്കൂട്ടർ യാത്രക്കാരൻ ഉൾപ്പെടെ 4 പേർക്ക് പരുക്ക്. ജീപ്പ് യാത്രക്കാരനായ മാവേലിക്കര കല്ലിമേൽ ആർ.ബിജു (45), മകൻ അമൽ ബിജു (20), പറക്കോട് നെടിയവിള ഷാജി സാമുവൽ (48), സ്കൂട്ടർ യാത്രക്കാരനായ ആദിക്കാട്ടുകുളങ്ങര ബീന മൻസിൽ സെയ്ദ്
Results 1-6 of 301
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.