Activate your premium subscription today
Sunday, Mar 30, 2025
വാഹനങ്ങൾക്കും (മോട്ടറൈസ്ഡ്, നോൺ-മോട്ടറൈസ്ഡ്) കാൽനടയാത്രക്കാർക്കും ഉപയോഗിക്കുന്നതിന് മെച്ചപ്പെട്ട ഉപരിതലമുള്ള പാതയാണ് റോഡ്.
കോട്ടയം ∙ ദേശീയപാത 183– 66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയം– കുമരകം– ചേർത്തല ഇടനാഴിയുടെ സാധ്യതാ പഠനത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. കെ.ഫ്രാൻസിസ് ജോർജ് എംപി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു നടപടി. പഠനം നടത്തി 2 മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി ബോർഡ് അംഗം വെങ്കിട്ട രമണനെ മന്ത്രി ചുമതലപ്പെടുത്തിയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വെങ്കിട്ടരമണന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോട്ടയത്ത് എത്തും.പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരള റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം ഫ്രാൻസിസ് ജോർജ് നിതിൻ ഗഡ്കരിക്കു സമർപ്പിച്ചു.
കീഴ്വായ്പൂര് ∙ തകർന്നു നാശോന്മുഖമായിക്കിടക്കുന്ന പൊലീസ് സ്റ്റേഷൻപടി–മാർത്തോമ്മാ പള്ളിപ്പടി റോഡിൽ ദുരിതയാത്ര. ഭൂരിഭാഗങ്ങളിലും ടാറിങ്ങിളകിയിട്ടു വർഷങ്ങൾ കഴിഞ്ഞു. റോഡിന്റെ വശങ്ങളിലായി താമസിക്കുന്ന നൂറിലേറെ കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമാണിത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ അപകടഭീതിയിലാണു
ചെർപ്പുളശ്ശേരി ∙ നെല്ലായ പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കല്ലിടുമ്പ് കോഴിക്കുന്നത്ത് കുഴിപ്പുറം പ്രദേശത്തെ ആറു കുടുംബങ്ങൾ വീട്ടിലേക്ക് റോഡില്ലാതെ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 10 പിന്നിട്ടെങ്കിലും പരിഹാരമായില്ല. ആറു വീടുകളിൽ മുപ്പതോളം അംഗങ്ങളിൽ 3 പേർ ഭിന്നശേഷിക്കാരും രോഗബാധിതനായി
കടയ്ക്കൽ∙ റോഡ് വികസനം സ്വപ്നം കണ്ട ജനത്തിന് കനത്ത ആഘാതം ഏൽപിച്ചിരിക്കുകയാണ് കരാറുകാരനും ഉദ്യോഗസ്ഥരും. ഇട്ടിവ, അലയമൺ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 4988 മീറ്റർ വരുന്ന ചരിപ്പറമ്പ് വെളുന്തറ മണ്ണൂർ മുളപ്പമൺ റോഡ് നിർമാണം ആണ് മൂന്ന് വർഷം ആയിട്ടും പൂർത്തിയാക്കാത്തത്. റോഡ് പൊളിച്ചത് മൂലം കാൽനട യാത്ര പോലും
കോഴിക്കോട് ∙ ഒറ്റത്തവണ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 മാസം കൊണ്ടു നിർമാണം പൂർത്തീകരിക്കാൻ ആരംഭിച്ച കുടിൽതോട് – കോട്ടൂളി സെന്റർ റോഡ് നിർമാണം 5 മാസം പിന്നിട്ടിട്ടും 35% മാത്രം. നിർമാണത്തിനിടെ കെഎസ്ഇബി, ജല അതോറിറ്റി പ്രവൃത്തികൾ കൂടി വന്നതോടെ റോഡ് നിർമാണം ഇനിയും 3 മാസം കൂടി വൈകും.
കോതമംഗലം ∙ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണു കോതമംഗലത്തുനിന്നു മൂന്നാറിലേക്കുള്ള പഴയ പാതയുടെ ചരിത്രം. മലയിടിച്ചിലിലും പ്രളയത്തിലും ഒരു നൂറ്റാണ്ടു മുൻപ് അടഞ്ഞുപോയ റോഡ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായിരിക്കെ, പഴയ രാജപാതയുടെ ചരിത്രം പഴമക്കാരുടെ മനസ്സിലുണ്ട്. വാഹന ഗതാഗതത്തിനു പറ്റുന്ന റോഡ് ഇല്ലായിരുന്നെങ്കിലും 1990 വരെ ഇൗ വഴി ഭാഗികമായെങ്കിലും ഉപയോഗിച്ചിരുന്നു. വനത്തിൽ നിന്ന് ഇൗറ്റ വെട്ടി പുറത്തേക്കു കടത്താനായിരുന്നു അത്. പഴയ രാജപാതയുടെ ഭാഗമായി നിർമിച്ച പാലങ്ങൾ ഇപ്പോഴും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു.
കൊല്ലം∙ പുറം ലോകത്തെ കാഴ്ചകൾ കാണാൻ സുന്ദര പാതയിലൂടെ ശ്യാമിന് ഇനി സുരക്ഷിതമായി യാത്ര ചെയ്യാം. ഭിന്നശേഷിക്കാരനായ മയ്യനാട് വലിയവിള കൊന്നയിൽ വീട്ടിൽ ശ്യാമി (38)നാണ് പഞ്ചായത്തംഗത്തിന്റെ ശ്രമഫലമായി പാത ഒരുക്കിയത്. കുണ്ടും കുഴിയുമായ പാതയിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ കാൽമുട്ടുകൾക്കുണ്ടായ മുറിവുകളുടെ വേദന
കൂരാച്ചുണ്ട്∙ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിൽ പതിയിൽ ജംക്ഷൻ മുതൽ എരപ്പാംതോട് വരെ 1.400 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി. 5.50 മീറ്റർ വീതിയിൽ ടാറിങ്ങിനു വേണ്ടി ഈ പ്രധാന റോഡ് ടാറിങ് പൊളിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.കാറ്റുള്ളമല പള്ളിയുടെ
ഇലഞ്ഞി ∙നെല്ലൂരുപാറ റോഡിൽ കാലാനിമറ്റത്ത് റോഡ് കുപ്പിക്കഴുത്തു പോലെ ചുരുങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 4 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന റോഡാണിത്. മറ്റിടങ്ങളിൽ ബിഎംബിസി ടാറിങ് പൂർത്തിയാക്കിയെങ്കിലും കാലാനിമറ്റം കവലയ്ക്കു സമീപം 80 മീറ്ററോളം യാതൊരു നിർമാണവും നടത്തിയിട്ടില്ല. മറ്റിടങ്ങളിൽ
കാട്ടാക്കട ∙ പട്ടണ വികസനത്തിനു ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറങ്ങി. റോഡ്, ജംക്ഷൻ വികസന പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു. നടപടികൾ വേഗത്തിലാക്കിയാൽ 6 മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാം. ആദ്യ
Results 1-10 of 2508
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.