Activate your premium subscription today
മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക. എൽടിടി–കൊച്ചുവേളി (01463) 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽ
പാലക്കാട് ∙ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അമിത ഫീസ് ഈടാക്കുന്നതായി യാത്രക്കാരുടെ പരാതി. സ്റ്റേഷന്റെ മുഖഛായ മാറ്റിയെങ്കിലും അതിനു വിപരീതമാണു പാർക്കിങ് സ്ഥലം. സ്ഥലത്ത് ഷെഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് 12 മുതൽ 24 മണിക്കൂർ വരെ 25 രൂപയും കാറിന് 95 രൂപയും ഈടാക്കുമ്പോൾ വാഹനം വെയിലും മഴയുമേൽക്കാതെ നോക്കേണ്ടതു നടത്തിപ്പുകാരുടെ പ്രാഥമിക ചുമതലയാണെന്നു യാത്രക്കാർ പറയുന്നു.
ഷൊർണൂർ ∙ ഒരിടവേളയ്ക്കു ശേഷം സതേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനുകളുടെ പഴയ നമ്പറുകൾ തിരികെ വരുന്നു. കോവിഡ് കാലത്താണു താൽക്കാലികമായി ട്രെയിൻ നമ്പറുകളിൽ റെയിൽവേ മാറ്റം വരുത്തിയത്. ചില ട്രെയിനുകളെ ഒഴിവാക്കുകയും ചെയ്തു. ജനുവരി ഒന്നു മുതൽ 288 ട്രെയിനുകളുടെ നമ്പറാണു മാറുന്നത്. ഇതിൽ 86 ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുന്നതാണ്. മെമു ഉൾപ്പെടെ പാലക്കാട് ജില്ലയിൽ നിന്നുള്ള 34 ട്രെയിനുകളും പട്ടികയിലുണ്ട്. പാസഞ്ചർ, മെമു , സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകളെ ഒരേ കോഡിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണു വീണ്ടും പഴയ നമ്പറുകൾ തിരികെ കൊണ്ടുവരുന്നത് എന്നാണു റെയിൽവേ പറയുന്നത്.
ഷൊർണൂർ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന റെയിൽവേ മെയിൽ സർവീസ് ഓഫിസ് അടച്ചുപൂട്ടി. 30 താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമായി. ഞായർ രാത്രിയോടെ മുഴുവൻ സാധനസാമഗ്രികളും പാലക്കാട്, തിരൂർ, കോഴിക്കോട് ഓഫിസുകളിലേക്ക് മാറ്റി. റജിസ്ട്രേർഡ് തപാൽ ഉരുപ്പടികൾ സ്പീഡ് തപാൽ ഉരുപ്പടികളുമായി
തിരൂർ ∙ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീട്ടി വികസിപ്പിക്കുമെന്നു മന്ത്രി അശ്വിനി വൈഷ്ണവ്. എം.പി.അബ്ദുസ്സമദ് സമദാനി നൽകിയ നിവേദനത്തിനാണു മന്ത്രി മറുപടി നൽകിയത്. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയായാൽ അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ താനൂർ റെയിൽവേ സ്റ്റേഷനെയും ഉൾപ്പെടുത്താമെന്നും
കോയമ്പത്തൂർ∙ വ്യാഴവട്ടത്തിലൊരിക്കൽ നടക്കുന്ന അലഹാബാദ് കുംഭമേളയ്ക്ക് കോയമ്പത്തൂരിൽ നിന്നു പ്രത്യേക ട്രെയിൻ സർവീസ് ഫെബ്രുവരി 18ന് പുറപ്പെടും. ഐആർസിടിസിയാണ് അലഹാബാദ് പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്ക് സൗകര്യം ഒരുക്കുന്നത്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുംഭമേള നടക്കുക.മഹാകുംഭ് പുണ്യക്ഷേത്ര
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽവേയുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ 17ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ത്രികക്ഷി കരാറിന്റെ പകർപ്പ് റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിരുന്നു.
ഷൊർണൂർ∙ യാത്രക്കാർക്ക് ഇനി ടിക്കറ്റെടുക്കാൻ കാത്തു നിന്നു മുഷിയേണ്ട. ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷന്റെ പുതിയ കവാടം കെട്ടിടവും ടിക്കറ്റ് കൗണ്ടറും തുറന്നു നൽകി. ഇടതു ഭാഗത്ത് 5 കൗണ്ടറുകളും വലതു ഭാഗത്ത് 3 കൗണ്ടറുകളുമാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മാസങ്ങളായി പഴയ കെട്ടിടത്തിൽ
കോഴിക്കോട്∙ ബെംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് ഇന്ന് 10 മാസം പിന്നിടുമ്പോഴും ട്രെയിൻ കോഴിക്കോട്ടെത്തിയില്ല.കർണാടകയിലെ ബിജെപി നേതൃത്വം റെയിൽവേ മന്ത്രാലയത്തിൽ ചെലുത്തിയ
തിരുവനന്തപുരം∙ റെയിൽവേ പദ്ധതികൾക്കു സമയബന്ധിതമായി ഭൂമിയേറ്റെടുത്തു നൽകുന്നതിൽ കേരളം പരാജയമാണെന്ന് കേന്ദ്രം ആവർത്തിച്ചിട്ടും കുലുക്കമില്ലാതെ സംസ്ഥാന സർക്കാർ.
Results 1-10 of 529