ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ചാണ് ടിയോഗോ. 2016 ലാണ് ടാറ്റ ടിയാഗോയെ വിപണിയിലെത്തിക്കുന്നത്. കൈറ്റ് എന്ന കോഡുനാമത്തിൽ വികസിപ്പിച്ച വാഹനത്തിന്റെ ആദ്യ കാല നാമം സിക്ക എന്നായിരുന്നു. എന്നാൽ വാഹനം പുറത്തിറക്കിയപ്പോൾ ടിയാഗോ എന്ന് പേര് ടാറ്റ നൽകി. നിലവിൽ ടാറ്റയുടെ നിരയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് ടിയാഗോ.