Activate your premium subscription today
Wednesday, Mar 26, 2025
റെക്കോർഡ് നേട്ടം കൈവരിച്ച ശേഷം പിൻവാങ്ങിയിരിക്കുകയാണെങ്കിലും സ്വർണ വിലയിലെ കുതിപ്പു തുടരുമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, കൺസൽറ്റൻസി മേഖലകളിലെ ആഗോള ഏജൻസികളുടെ ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകൾ ഭീമമായ അളവിൽ നടത്തുന്ന സ്വർണ സമാഹരണവും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കുള്ള നിക്ഷേപകരുടെ പണപ്രവാഹവുമാണു കുതിപ്പിനു പിന്നിലെന്നാണു റിപ്പോർട്ടുകളിലെ നിരീക്ഷണം.
ദേശീയപാതകളിൽ ഗതാഗത തടസ്സങ്ങളും അപകടാവസ്ഥയും തൽസമയം അറിയിക്കാവുന്ന, ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനം വികസിപ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയ സ്ഥിരം സമിതി റിപ്പോർട്ട്. റോഡുകളിലും വശങ്ങളിലും ഇതിനുള്ള ഉപകരണങ്ങൾ വയ്ക്കുകയും സാറ്റലൈറ്റ് വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യണം.
കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ മുപ്പത്തിമൂന്നാമത് നോൺ-കൺവർട്ടിബിൾ ഡിബഞ്ചർ –എൻസിഡി ( ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും. 1000 രൂപയാണു മുഖവില. ഏപ്രിൽ 11 വരെ അപേക്ഷിക്കാം. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് മികച്ച പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.
അമിതമായ വിമാനനിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോം സജ്ജമാക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി. ‘എയർപ്രൈസ് ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം തത്സമയം വിമാനനിരക്കുകൾ വിലയിരുത്തണം.
വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനായി ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി ഇന്നു നിർത്തലാക്കും. അതേസമയം, ഹ്രസ്വകാല ബാങ്ക് ഡിപ്പോസിറ്റ് പദ്ധതി (എസ്ടിബിഡി) തുടരും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ വില കൂടാൻ വഴിയൊരുക്കി.
വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ആഭ്യന്തര റബർ വിലയും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ്
ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് ഗവൺമെന്റിന്റെ നൈപുണ്യവികസന, ഉപദേശക വകുപ്പായ ഡോജിന്റെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ ടെസ്ലയ്ക്കെതിരെ (Tesla) യുഎസിൽ പലയിടങ്ങളിലും ആക്രമണം.
ഓഹരി വിപണിയിൽ വില സൂചികകളുടെ അതിവേഗ കുതിപ്പ്; കറൻസി വിപണിയിൽ രൂപയ്ക്കു മികച്ച നേട്ടം. രണ്ടു വിപണികളിലെയും കുതിപ്പിനു പിന്നിൽ ബാങ്കിങ് മേഖല. ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിലെ വൻ കുതിപ്പാണു വിപണിയുടെ ആകമാന മന്നേറ്റത്തിനു നേതൃത്വം നൽകിയതെങ്കിൽ വിദേശ ബാങ്കുകളുടെ അസാധാരണ തോതിലുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തു പകർന്നത്.
Results 1-10 of 1643
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.