Activate your premium subscription today
Thursday, Apr 3, 2025
ലോകത്തെ ഏതാണ്ട് 180ലേറെ രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം (Reciprocal Tariff) യുഎസിനു തന്നെ വിനയാകുന്നു. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തം.
റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി ഡോ.പൂനം ഗുപ്തയെ കേന്ദ്രം നിയമിച്ചു. ഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് ഡയറക്ടർ ജനറലും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ പാർട് ടൈം അംഗവുമാണ്. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി ഗവർണറാണ് ഡോ.പൂനം.
ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടുന്നതു കയറ്റുമതി രംഗത്തു പ്രതിസന്ധിയാകും. അമേരിക്കയിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) കയറ്റുമതിയാണുള്ളത്. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമുദ്രോൽപന്നങ്ങൾക്ക് 30% ഇറക്കുമതിച്ചുങ്കം ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ചരക്കു നീക്കവുമായി കൊച്ചി പോർട്ട് അതോറിറ്റി. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 37.75 മില്യൻ മെട്രിക് ടൺ ചരക്കാണ്. വർധന 3.94%. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി വളർച്ച കൈവരിക്കുകയാണ് കൊച്ചി തുറമുഖം. സംയോജിത ചരക്കു കൈകാര്യ വാർഷിക വളർച്ച 5.04%. ബൾക്ക്, കണ്ടെയ്നർ വിഭാഗങ്ങളിൽ നേട്ടം.
രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 19.6 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്നു വിൽപന. ഇലക്ട്രിക് സ്കൂട്ടർ, ബൈക്ക്, ഓട്ടോ, കാറുകൾ എന്നിങ്ങനെ എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിലും ഈ വർഷം വർധനയുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ (Reciprocal Tariff) ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10% അടിസ്ഥാന ഇറക്കുമതി തീരുവ ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പുതുക്കിയ തീരുവ.
ദുബായ് ∙ ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും. ജെംസ് എജ്യുക്കേഷൻ തലവൻ സണ്ണി വർക്കി (390 കോടി ഡോളർ),
കേരളത്തിന്റെ അടിസ്ഥാനസൗകര്യ, വ്യവസായ രംഗത്ത് വൻ വികസനക്കുതിപ്പാണ് വരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എറണാകുളത്തു നിന്ന് പാലക്കാട്– കോയമ്പത്തൂർ വഴി ബെംഗളൂരൂവിലേക്കുള്ള വ്യവസായ ഇടനാഴി, കോഴിക്കോട്ടു നിന്ന് കണ്ണൂർ വഴി മംഗലാപുരത്തേക്കു നീളുന്ന പദ്ധതി എന്നിവയെയെല്ലാം വിഴിഞ്ഞം തുറമുഖ പദ്ധതി കൂടുതൽ കരുത്തുള്ളതാക്കും.
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിലെ പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ പുറത്തുവിട്ടു. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 5.33% കുതിച്ച് 27.45 രൂപയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും അദാനി പോർട്സിന്റെ (Adani Ports) ഉടമസ്ഥതയിലുള്ളതുമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് റെക്കോർഡ് 200 മില്യൻ മെട്രിക് ടൺ ചരക്ക്.
Results 1-10 of 1723
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.