Activate your premium subscription today
1998 സെപ്റ്റംബർ 25: തലശ്ശേരി കല്ലിക്കണ്ടി. റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അമാവാസിയെന്ന തമിഴ് നാടോടിബാലനു ഗുരുതരപരുക്കേറ്റു. വലതുകണ്ണും ഇടതുകയ്യും നഷ്ടപ്പെട്ടു.
എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹർജിയിൽ 26ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി–3 വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 26നു വാദം കേൾക്കും.
ആലപ്പുഴ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വധക്കേസിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് തങ്ങൾക്കു നൽകണമെന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ എതിർക്കാതിരുന്നതോടെ ദൃശ്യങ്ങൾ നൽകാൻ അഡിഷനൽ സെഷൻസ് കോടതി (3) നിർദേശിച്ചു. 2021 ഡിസംബർ 18നു രാത്രി എട്ടോടെ മണ്ണഞ്ചേരി കുപ്പേഴം
ആലപ്പുഴ ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. വിവിധ കേസുകളിലായി മറ്റ് 9 പേർക്കായി അന്വേഷണം നടക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്തംഗംകൂടിയായ എസ്ഡിപിഐ നേതാവ് തേവരംശേരി നവാസ് നൈന
ആലപ്പുഴ ∙ ‘‘വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കേസിന്റെ അന്വേഷണം. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു കൊലപാതകങ്ങൾ നടന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുകയും വേണമായിരുന്നു. എങ്കിലും അന്വേഷണം നന്നായി നടത്താൻ കഴിഞ്ഞു. മികച്ച ടീമായിരുന്നു ഞങ്ങൾ.കേരള പൊലീസിന്റെ വലിയ
മാവേലിക്കര ∙ കേരളം ഉറ്റുനോക്കുന്ന രൺജീത് ശ്രീനിവാസ് വധക്കേസിലെ ശിക്ഷാവിധി വരുന്ന ദിവസമായതിനാൽ കോടതി പരിസരത്ത് ഇന്നലെ രാവിലെ മുതൽ തിരക്കായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി: പി.രാജ്കുമാർ, കായംകുളം ഡിവൈഎസ്പി: അജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. സുരക്ഷാ മേൽനോട്ടത്തിനായി ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണും കോടതി പരിസരത്തുണ്ടായിരുന്നു.
ആലപ്പുഴ∙ രാവിലെ ട്യൂഷനു പോയപ്പോൾ ചേച്ചി ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണ് ഇളയവൾ ഹൃദ്യ പുറത്തേക്കു ചെന്നത്. എന്നാൽ വാതിൽക്കൽ ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന
ആലപ്പുഴ∙ രൺജീത് ശ്രീനിവാസ് വധം അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന പ്രതിഭാഗം വാദം തള്ളിയാണു മാവേലിക്കര അഡിഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി അപൂർവമായ ശിക്ഷ വിധിച്ചത്– ഒരു കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർക്കു പുറമേ ഗൂഢാലോചന നടത്തിയവർക്കും വധശിക്ഷ ലഭിച്ചു
തിരുവനന്തപുരം ∙ 15 പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യമെന്ന് നിയമവിദഗ്ധർ. ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വധിക്കേണ്ട രാഷ്ട്രീയ ശത്രുക്കളുടെ പട്ടിക പ്രതികൾ തയാറാക്കിയിരുന്നു.
മാവേലിക്കര (ആലപ്പുഴ) ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
Results 1-10 of 91