Activate your premium subscription today
Tuesday, Apr 15, 2025
‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള് പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള് എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്
കോയമ്പത്തൂർ ∙ പോക്സോ കേസിൽ പിടിയിലായ പാസ്റ്റർ ജോൺ ജെബരാജ് (37) യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വൈറൽ താരം. കോയമ്പത്തൂർ സിറ്റി സെൻട്രൽ വനിതാ പൊലീസ് പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന് ഇയാൾ മൂന്നാറിലെ കോട്ടേജിൽ കുറച്ച് കാലമായി ഒളിവിലായിരുന്നു. കുടുംബത്തോടൊപ്പമാണ് ജോൺ ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്ന് ഇന്നലെ ഇൻസ്പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടേജിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോയമ്പത്തൂർ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജോൺ ജെബരാജിനെതിരെ തമിഴ്നാട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ
ഹൈദരാബാദ്∙ സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ കേസിൽ അമ്മയ്ക്കു വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു.
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറു കുട്ടികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജുവനൈൽ ഹോമിലെ താമസ കാലാവധി 14 ദിവസം കൂടി നീട്ടുകയും ചെയ്തു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്.
ബെംഗളൂരു∙ ക്ലാസ് മുറിയിൽ അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. യശ്വന്ത് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിൽ കഴിഞ്ഞ വർഷം മാർച്ച് 6ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
തളിപ്പറമ്പ്∙ സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയും പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിക്ക് (39) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.
ഹൈദരാബാദ്∙ കുടുംബത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പത്തുവയസ്സുകാരിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് ശുചിമുറിയിൽ പോയ പെൺകുട്ടിയെ പ്രതി പിന്തുടരുകയും ശുചിമുറിയിൽ തടഞ്ഞുവച്ച് അതിക്രമത്തിനിരയാക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയായ 20 വയസ്സുകാരനാണ് പ്രതി.
വാഷിങ്ടൻ ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത കുട്ടികൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസംഘനയുടെ കുട്ടികളുടെ ഏജൻസി അറിയിച്ചു.
ചെന്നൈ∙ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
Results 1-10 of 568
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.