Activate your premium subscription today
തിരുവനന്തപുരം ∙ 8 മാസം മുൻപു ജയിലിൽ ടി.പി കേസ് കുറ്റവാളി കൊടി സുനിയും സംഘവുമുണ്ടാക്കിയ കലാപം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംഭവമുണ്ടായപ്പോൾ കൊടി സുനിയുടെ അഭിഭാഷകനും സുഹൃത്തുക്കളും ഈ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചു വിമർശിച്ചിരുന്നു. സ്വന്തം ജില്ലയായ തൃശൂരിൽനിന്ന് എറണാകുളത്തേക്കാണു മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. കലാപം നിയന്ത്രിക്കാൻ മുന്നിൽനിന്ന മറ്റൊരുദ്യോഗസ്ഥനെ നേരത്തേ മലപ്പുറത്തേക്കു മാറ്റിയിരുന്നു.
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി. കൊടി സുനി തവനൂർ
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയ കൊടി സുനിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞപ്പോൾ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ ഞെട്ടി. അതിസുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂരിൽ കലാപം നിയന്ത്രിക്കാൻ പുറത്തുനിന്നു ജീവനക്കാരെ എത്തിക്കേണ്ടി വന്നു. അങ്ങനെയൊരവസ്ഥ തവനൂരിലുണ്ടായാൽ? എട്ടു ജീവനക്കാർ മാത്രമാണ് ഒരേസമയം അകത്ത്
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ കൊടി സുനി നയിച്ച കലാപം നാടകമെന്നു തെളിയിക്കുന്ന നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ. ഇരുപത്തഞ്ചോളം തടവുകാർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഗാർഡ് റൂം തകർക്കുകയും 3 ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിട്ടും ജീവനക്കാരിൽ ഒരുവിഭാഗം ഇടപെടാതെ മാറിനിൽക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. കഴിഞ്ഞ 8 മാസമായി ഒരുവട്ടം പോലും ഞായറാഴ്ചകളിൽ ഡ്യൂട്ടി നോക്കിയിട്ടില്ലാത്ത ചില ഉദ്യോഗസ്ഥർ കഴിഞ്ഞ ഞായറാഴ്ച കലാപം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ അക്രമമുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജയിൽ സ്വന്തം വീടുപോലെ. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവനായതിനാൽ ജയിലിനുള്ളിൽ കിരീടമില്ലാത്ത രാജാവ്. സെല്ലിൽ മൊബൈൽ ഉപയോഗിക്കാം. ഇഷ്ടമുള്ള ആഹാരവും മദ്യവും
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തി കലാപമുണ്ടാക്കിയ സംഭവത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനിക്കു ജയിൽ വകുപ്പു വിധിച്ചതു ‘കൊടുംശിക്ഷ’ ! സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയിലിൽ നിന്നു തവനൂർ സെൻട്രൽ ജയിലിലേക്കു സുനിയെ മാറ്റി. തന്നെ ജയിൽ മാറ്റണമെന്ന ആവശ്യം 3 വർഷമായി സുനി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാതിരുന്നതു മൂലം നടപ്പായിരുന്നില്ല.
തൃശൂർ∙ ജയിലിലെ സംഘർഷത്തെ തുടർന്നു ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനിയെ തവനൂർ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണു തവനൂരിലേക്കു മാറ്റിയത്. ജയിലിൽ കലാപത്തിനു ശ്രമം, വധശ്രമം, ജയിലധികൃതരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
തൃശൂർ ∙ സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള വിയ്യൂർ അതിസുരക്ഷാ ജയിലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നതു ‘ജയിൽ കലാപം’ എന്നു വിലയിരുത്തൽ.ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇരുപത്തഞ്ചോളം തടവുകാർ ചേർന്ന് അരമണിക്കൂറോളം ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. 3
Results 1-10 of 36