Activate your premium subscription today
കര്‍ണാടകയില്‍ ഗണേശ വിഗ്രഹ നിമഞ്ജനം തടഞ്ഞ പൊലീസ് ഗണപതി ഭഗവാനെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിൽ കയറിയ ശേഷം ഹിന്ദുക്കളുടെ അവസ്ഥയിതാണെന്ന അവകാശവാദത്തോടെ ഗണപതി വിഗ്രഹം വാഹനത്തിലേയ്ക്ക് കയറ്റുന്ന പൊലീസുകാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കോഴിക്കോട്∙ മുക്കം സ്വദേശികളാണ് ലൈസൻസ് ഇല്ലാതെ വാടകയ്ക്ക് എടുത്ത കാറുമായി വിനോദയാത്രയ്ക്ക് കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയത്. പുൽപള്ളിയിലേക്കുള്ള യാത്രാക്കിടെ മണൽവയൽ വച്ച് കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
അപകടത്തെത്തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മോഷ്ടിച്ചതിന് ജർമൻ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
സംസ്ഥാന പൊലീസിൽ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേർ. 15 പേർ ജീവനൊടുക്കാൻ ശ്രമിച്ചു. 2019 ജനുവരി മുതലുള്ള കണക്കാണിത്. ഇതേ കാലയളവിൽ 175 പേർ സ്വയം വിരമിക്കൽ തിരഞ്ഞെടുത്തെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സേനാംഗങ്ങളുടെ ആത്മബലം വർധിപ്പിക്കുമെന്നു സർക്കാർ പതിവായി ഉറപ്പു നൽകുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകൾ സർക്കുലറുകളിൽ ഒതുങ്ങുകയാണ്. 2023 ഓഗസ്റ്റ് 30 വരെയുള്ള 169 ആത്മഹത്യകൾ പൊലീസ് ആസ്ഥാനത്തു
കൊച്ചി ∙ ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം രൂക്ഷവിമർശനം നടത്തിയത്.
കൽപറ്റ ∙ വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു.
തിരുവനന്തപുരം∙ പൊലീസ് നടപടികളുടെ വിഡിയോ ജനങ്ങളെടുക്കുന്നത് തടയരുതെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ്. ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്കു റിക്കോർഡ് ചെയ്യാന്‍ നിയമമുണ്ടെന്നും ഡിജിപി സര്‍ക്കുലറിൽ വ്യക്തമാക്കി. പൊലീസുകാര്‍ ജനങ്ങളോടു മാന്യമായി പെരുമാറണം. പെരുമാറ്റം പഠിപ്പിക്കാന്‍ പൊലീസുകാര്‍ക്ക് ബോധവൽക്കരണ ക്ലാസുകള്‍ നല്കാന് യൂണിറ്റ് മേധാവികള്‍ക്കു നിര്‍ദേശം നൽകണം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
കൊച്ചി ∙ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് എസ്ഐ അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംരക്ഷണ നടപടികൾ ആവശ്യപ്പെട്ടു കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകർക്കെതിരെ കേസെടുക്കുന്നതിലും അവരോടുള്ള പൊലീസിന്റെ പെരുമാറ്റം
‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല. ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു- ‘‘ഇനിയും ഞങ്ങളെ തോൽപ്പിക്കരുത്!!’’. ആ അമ്മ മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...
ആലപ്പുഴ ∙ വിവാദമായ നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടന്നത് ജിയോളജി വകുപ്പ് അനുമതി നൽകിയ സർവേ നമ്പരിലുള്ള സ്ഥലത്തുനിന്നല്ലെന്നു കണ്ടെത്തി. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല മണ്ണെടുത്തത്. സ്ഥലം പരിശോധിച്ചതിന്റെ
Results 1-10 of 44