Activate your premium subscription today
തൃശൂർ ∙ ‘സേഫ് ആൻഡ് സ്ട്രോങ്’ തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണ നിർമിച്ചു നായകനായി അഭിനയിച്ച ‘ചോരൻ’ എന്ന മലയാള സിനിമ സംവിധാനം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. വലപ്പാട് സ്റ്റേഷനിലെ എഎസ്ഐ സാന്റോ തട്ടിലിനെ റേഞ്ച് ഡിഐജിയുടെ ഉത്തരവിനെത്തുടർന്നു സസ്പെൻഡ് ചെയ്തതായി റൂറൽ എസ്പിയുടെ ഓഫിസ് അറിയിച്ചു.
തൃശൂർ ∙ 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയുടെ (കെ.പി.പ്രവീണ്‍) വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.
പണമിടപാടു സ്ഥാപനങ്ങളുടെ പേരിൽ ശതകോടികളുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി മുങ്ങുന്നത് കേരളത്തിൽ തുടർക്കഥയാകുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ ടോട്ടൽ ഫോർ യു , പോപ്പുലർ ഫിനാൻസ്, സേഫ് ആന്റ് സ്ടോങ്ങു വരെ എത്രയെത്ര കഥകൾ! അറിയപ്പെടാത്ത കഥകൾ ഇതിലുമേറെ. ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെട്ട നിരവധി പേർ
തൃശൂർ ∙ ‘കോടീശ്വരൻ’ എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിവിധ രംഗങ്ങളിൽ പ്രവീൺ റാണ ആരംഭിച്ചതു 11 കമ്പനികളെന്നു പൊലീസ്. ഇവയിൽ മിക്കതും പൊട്ടി. ചിട്ടിക്കമ്പനിയിലൂടെ ജനങ്ങളിൽനിന്നു തട്ടിയെടുത്ത പണമായിരുന്നു മിക്ക സ്ഥാപനങ്ങളുടെയും മൂലധനം. രാഷ്ട്രീയനേതാക്കൾക്കടക്കം ഈ സ്ഥാപനങ്ങളിൽ കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നുവെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൃശൂർ ∙ രാഷ്ട്രീയത്തിൽ സജീവമാകാൻ പ്രവീൺ റാണ പലതവണ ശ്രമിച്ചു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അരിമ്പൂർ പഞ്ചായത്ത് 13–ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങി. നാമനിർദേശപത്രിക കൊടുത്തപ്പോൾത്തന്നെ നാട്ടിലാകെ പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റിൽ തിരഞ്ഞെടുപ്പു ചട്ടപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങൾ
തൃശൂർ ∙ 150 കോടി രൂപ പ്രവീൺ തട്ടിച്ചതായി നിക്ഷേപകർ പറയുന്നുണ്ടെങ്കിലും ഈ പണം എവിടേക്കു പോയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. റാണയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും ഇവയിലെ ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു. അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല.
തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച് ആശയക്കുഴപ്പം. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നെന്നു ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, തട്ടിപ്പിനെപ്പറ്റി വ്യക്തമായി പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചു തിട്ടപ്പെടുത്തിയ ശേഷമേ വ്യാപ്തി വെളിപ്പെടുത്തൂ എന്നും കമ്മിഷണർ
തൃശൂർ ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി പ്രവീണ്‍ റാണ ജയിലിലേക്കു പോയത് യഥാര്‍ഥ കള്ളന്മാര് പുറത്തുവരുമെന്ന പരാമർശത്തോടെ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽവച്ച് അറസ്റ്റിലായ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ, ഈ മാസം 27 വരെയാണ് കോടതി
തൃശൂർ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്തു. പൊള്ളാച്ചി ദേവരായപുരത്തു കരിങ്കൽ ക്വാറിയിലെ ഷെഡിൽ നിന്നു ബുധനാഴ്ച രാത്രിയാണ് പ്രവീൺ റാണയെ പിടികൂടുന്നത്. വഞ്ചനക്കുറ്റത്തിനു പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും
ദേവരായപുരം (പൊള്ളാച്ചി) ∙ വില കൂടിയ കാർ മോഷണം പോയെന്നും അന്വേഷണവുമായി ബന്ധപ്പെട്ടു മൂന്നുനാലു ദിവസം തങ്ങാൻ ഒരിടം വേണമെന്നും പറഞ്ഞാണു നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ ദേവരായപുരത്തെ കുടുസ്സുമുറിയിൽ ഒളിവിൽ താമസമാക്കിയത്. പൊള്ളാച്ചി – കോയമ്പത്തൂർ റോഡിൽ
Results 1-10 of 23