Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക്കിന്റെ (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പുതിയ ബൈനറി അക്രഡിറ്റേഷൻ രീതി ഏപ്രിൽ–മേയ് മാസത്തിൽ നടപ്പാക്കും.എ++, എ+, എ തുടങ്ങി ഡി വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്ന രീതിക്കു പകരം 2 തരം അക്രഡിറ്റേഷനാണ്
ന്യൂഡൽഹി ∙ ഉന്നത റാങ്കിങ് നൽകുന്നതിന് ആന്ധ്രയിലെ സ്ഥാപനത്തിൽ നിന്നു കോഴ സ്വീകരിച്ച കേസിൽ ഉൾപ്പെട്ട ജെഎൻയു പ്രഫസർ രാജീവ് സിജാരിയയെ സസ്പെൻഡ് ചെയ്തു. നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാൻ സമരേന്ദ്ര നാഥ് സാഹ ഉൾപ്പെടെ 10 പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് കമ്മിറ്റി അംഗം കൂടിയായ പ്രഫസറെ സസ്പെൻഡ് ചെയ്ത് ജെഎൻയു വിസി ശാന്തിശ്രീ പണ്ഡിറ്റ് ഉത്തരവിറക്കിയത്. എബിവിപി മീററ്റ് യൂണിറ്റ് മുൻ പ്രസിഡന്റാണ് സിജാരിയ.
ന്യൂഡൽഹി ∙ ഉന്നത റാങ്കിങ് നൽകുന്നതിനായി ആന്ധ്രയിലെ സ്ഥാപനത്തിൽ നിന്നു കോഴ സ്വീകരിച്ച കേസിൽ നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനും 6 അംഗങ്ങളും ഉൾപ്പെടെ 10 പേരെ സിബിഐ അറസ്റ്റ് ചെയ്തു. നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാൻ സമരേന്ദ്ര നാഥ് സാഹ, നാക് കമ്മിറ്റി അംഗവും ജെഎൻയു പ്രഫസറുമായ രാജീവ് സിജാരിയ, മറ്റ് അംഗങ്ങളായ ഡി.ഗോപാൽ, രാജേഷ് സിങ് പവാർ, മാനസ് കുമാർ മിശ്ര, ഗായത്രി ദേവരാജ, ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്.
പയ്യന്നൂർ ∙ യുജിസിയുടെ ദേശീയ കോളജ് ഗുണ പരിശോധനാ കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ പയ്യന്നൂർ കോളജിന് എപ്ലസ് ഗ്രേഡ് ലഭിച്ചു.2018ലെ ബി പ്ലസ് ഗ്രേഡിൽ നിന്ന് 3 ലവൽ മെച്ചപ്പെടുത്തി. നാക് സംഘം അക്കാദമിക് മികവുകൾ, അധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ
തിരുവനന്തപുരം∙ മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷൻ അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടി. 3.56 ഗ്രേഡ് പോയിന്റ് ശരാശരിയോടെയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ സ്വയംഭരണ കോളജാണ്. കേരള സർവകലാശാലയിൽ അഞ്ചാം സൈക്കിൾ അക്രെഡിറ്റേഷനിലെത്തുന്ന ആദ്യ കോളജ് എന്ന പദവിയും ഇവാനിയോസിനുണ്ട്.
ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പഴയ രീതിയിലുള്ള അക്രഡിറ്റേഷന് അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. പുതിയ രീതിയിലുള്ള ബൈനറി അക്രഡിറ്റേഷൻ രീതി കഴിഞ്ഞ മാസം അവതരിപ്പിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും
കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരം ലഭിച്ചു. കോട്ടയം സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം കോളജുകൾ മാത്രമാണ് ഈ അംഗീകാരം കൈവരിച്ചത്. ഇതോടുകൂടി എട്ട് പ്രോഗ്രാമുകൾക്ക് എൻബിഎ അംഗീകാരം നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായി മാറിയിരിക്കുകയാണ് സെയിന്റ്ഗിറ്റ്സ്.
ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പുതിയ അക്രഡിറ്റേഷൻ രീതി നടപ്പാക്കുന്നു. A++, A+, A തുടങ്ങി D വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്ന രീതിക്കു പകരം 2 തരം അക്രഡിറ്റേഷനാണ് ഇനി നടപ്പാക്കുക. സ്ഥാപനങ്ങളെ
യുജിസിയുടെ ധനസഹായം ലഭിക്കാൻ കോളജുകൾക്ക് നാക്, എൻബിഎ അക്രഡിറ്റേഷനോ എൻഐആർഎഫ് റാങ്കിങ്ങോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥ വരുന്നു. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകളിൽ 75 ശതമാനത്തിലെങ്കിലും കേന്ദ്ര–സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കോളജുകൾക്കു ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യുജിസി പുറത്തിറക്കിയ കരടു മാനദണ്ഡങ്ങളിലാണ് ഈ വ്യവസ്ഥകൾ.
ചങ്ങനാശേരി ∙ ക്രിസ്തുജ്യോതി കോളജിനു നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡ്. 3.17 ഗ്രേഡ് പോയിന്റോടെയാണ് നേട്ടം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ഗുണനിലവാരം നിർണയിക്കുന്നതിനു യുജിസി നിയോഗിക്കുന്ന സമിതിയാണ് മൂല്യനിർണയം നടത്തുന്നത്. കോട്ടയം ജില്ലയിലെ സ്വാശ്രയ കോളജുകളില്
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.