Activate your premium subscription today
തിരുവനന്തപുരം∙ എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് ഓഫിസേഴ്സ് അസോസിയേഷന് ഒന്നാം വാര്ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ
തിരുവനന്തപുരം ∙ കെഎസ്ഇബിയിലെ 7 പ്രധാന യൂണിറ്റുകളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) നിന്നു ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് ബോർഡ് സർക്കാരിനെ സമ്മതമറിയിച്ചു. ഐടി, പി ആൻഡ് എസ്സിഎം, ട്രാൻസ്മിഷൻ, വിതരണം, ഉൽപാദനം (സിവിലും ഇലക്ട്രിക്കലും), നിയമം, ഫിനാൻസ് അഡ്മിനിസ്ട്രേഷൻ എന്നീ യൂണിറ്റുകളുടെ തലപ്പത്തേക്കുള്ള നിയമന സമ്മതമാണ് ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജൻ എൻ.ഖൊബ്രഗഡെ സർക്കാരിനു നൽകിയ കത്തിലുള്ളത്. കെഎഎസിൽ നിന്നു നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) എന്നായിരിക്കും. ഇവർ സിഎംഡിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യണം.
തിരുവനന്തപുരം∙ പൊലീസ് വകുപ്പിൽ 190 പൊലീസ് കോൺസ്റ്റബിൾ - ഡ്രൈവർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്കുള്ള നിയമനത്തിൽ വിമുക്ത ഭടർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് നൽകും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചു.
‘മിഥുനം’ സിനിമയിൽ നെടുമുടി വേണു തേങ്ങയുമായി ‘ദേ, ഇപ്പോ പൊട്ടും’ എന്നു പറഞ്ഞുനിൽക്കുന്ന സീനിന്റെ അതേ അവസ്ഥയാണ് കേരള അഡ്മിനിസ്ട്രേഷൻ സർവീസ് (കെഎഎസ്) പരീക്ഷ കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടേതും. ഈമാസം ഒന്നു മുതൽ രണ്ടാം കെഎഎസ് പരീക്ഷയുടെ വിജ്ഞാപനത്തിനുള്ള കാത്തിരിപ്പാണ്.കഴിഞ്ഞ തവണ ആദ്യമായി നടക്കുന്ന
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിലെ 205 അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (എഎംവിഐ) ക്രമവിരുദ്ധ സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. ഈ വർഷം ഇനി പൊതു സ്ഥലംമാറ്റം നടപ്പാക്കുന്നതിൽ അർഥമില്ല. അഥവാ നടപ്പാക്കാനാണു തീരുമാനമെങ്കിൽ 2023ലെ കരട് സ്ഥലംമാറ്റ പട്ടികയനുസരിച്ചു സ്പാർക്ക് പോർട്ടൽ വഴി 6 ആഴ്ചയ്ക്കകം അവ പരിശോധിച്ച് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കണം. അല്ലെങ്കിൽ ഈ വർഷത്തെ പൊതു സ്ഥലംമാറ്റത്തിനു പകരം 2024ലെ പൊതു സ്ഥലംമാറ്റം അടുത്ത ഏപ്രിൽ 30ന് അകം നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
തിരുവനന്തപുരം ∙ സഹകരണ വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു. പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ നിർദേശമുണ്ട്. ഓരോ ജീവനക്കാരും വിവരങ്ങളിൽ കൃത്യത വരുത്തണമെന്നു അഡീഷനൽ റജിസ്ട്രാർ എം.ജി.പ്രമീള നിർദേശിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണു നടപടി.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്പെഷൽ അലവൻസ് നൽകി ശമ്പളം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ ഒരു വർഷം മുൻപ് കത്തു നൽകിയിരുന്നു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ശമ്പളം ഇപ്പോൾ വർധിപ്പിക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക്(കെഎഎസ്) ഉള്ള രണ്ടാം വിജ്ഞാപനം നവംബർ ഒന്നിന് ഇറക്കും. പുതുതായി കണ്ടെത്തിയ 44 തസ്തികകളും ഡപ്യൂട്ടേഷൻ തസ്തികകളും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തും. കെഎഎസിൽ ഉൾപ്പെടുത്തുന്നതിന് കൂടുതൽ തസ്തികകൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ ഈ ഒഴിവുകൾ ഇതുവരെ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കായിരിക്കും വിജ്ഞാപനം ഇറക്കുന്നതിനുളള നടപടി .
തിരുവനന്തപുരം∙കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്ക് 77,200 –1,40,500 രൂപ എന്ന ശമ്പള സ്കെയിൽ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ക്ഷാമബത്തയും അടിസ്ഥാന ശമ്പളത്തിന്റെ 10% ഗ്രേഡ് പേയും ലഭിക്കും. ജീവനക്കാർക്കു ബാധകമായ അലവൻസുകൾക്കും നിയമിക്കപ്പെടുന്ന
തിരുവനന്തപുരം ∙ കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്കു പുതുക്കിയ ശമ്പള സ്കെയിൽ അനുവദിച്ചു. 77,200 - 1,40,500 രൂപ എന്ന സ്കെയിൽ അനുവദിക്കാനാണു മന്ത്രിസഭാ തീരുമാനം. അടിസ്ഥാന ശമ്പളത്തിന്റെ 10% ഗ്രേഡ് പേ അനുവദിക്കും. പുതിയ ശമ്പള സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കഴിഞ്ഞ ജൂലൈ 1 മുതൽ ലഭിക്കും.
Results 1-10 of 78