Activate your premium subscription today
Tuesday, Apr 15, 2025
രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്
അതിരപ്പിള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചതും അനുബന്ധ സംഭവവികാസങ്ങളുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തമിഴ്നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു, എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാൻ കോടതി ഉത്തരവ്, കേരളത്തിൽ 105% വരെ മഴ അധികം ലഭിച്ചേക്കാം, തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ നിയമോപദേശം ലഭിച്ചെന്ന മന്ത്രിയുടെ പ്രസ്താവന എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ.
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച നിർണായക നീക്കത്തിന് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശം നൽകിയ രോഹിത് ശർമയ്ക്ക് ആരാധകർ കയ്യടിക്കുന്നതിനിടെ, ആ വിക്കറ്റിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കാണെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ്
തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍, വനിതാ സിപിഒ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ കാക്കിക്കുപ്പായമെന്ന മോഹം ഇല്ലാതാകുന്നത് അയ്യായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക്. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നും വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി 19നുമാണ് അവസാനിക്കുന്നത്. വ്യത്യസ്ത സമരമുറകള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന പ്രതീക്ഷയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധത്തിലാണ് വനിതാ ഉദ്യോഗാര്‍ഥികള്‍. അതേസമയം, പരാജയപ്പെട്ട മുന്‍സമരാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖവും നിരാശയും ഉള്ളിലൊതുക്കുകയാണ് പരീക്ഷയും കായികക്ഷമതാ പരീക്ഷയും കഴിഞ്ഞ് സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തവര്‍.
ആലപ്പുഴ ∙ തകഴി ലവൽ ക്രോസ് അടയ്ക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് ഓടിച്ചിരുന്ന മാന്നാർ സ്വദേശി രാഹുൽ (27) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് അപകടം. അമ്പലപ്പുഴയിൽ നിന്ന് എടത്വ ഭാഗത്തേക്ക് പോകുകയായിരുന്നു രാഹുൽ. ലവൽ ക്രോസ് തകരാറിലായതിനെ തുടർന്ന് സംസ്ഥാന പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.