Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം ∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
അരുവിത്തുറ∙ ആഗോളതാപനം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് നഗരങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരമാണ് നഗരകേന്ദ്രീകൃതമായ ചെറു വനങ്ങളെന്ന് ഫിൻലൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രഫസറും രാജ്യാന്തര വന വിദഗ്ധനുമായ പ്രഫ. കിം യാർജല. താപനില നിയന്ത്രിക്കാനും വായു, ശബ്ദ മലിനീകരണങ്ങൾ കുറയ്ക്കാനും കാർബൺ ആഗിരണത്തിനും ചെറുവനങ്ങൾ ഉത്തമമാണ്. അരുവിത്തുറ
സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
യുഎസില് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
പത്തനംതിട്ട ∙ ഭൂമിയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചെന്നു സ്ഥിരീകരിച്ച് ലോക കാലാവസ്ഥാ സംഘടന. 2024 ൽ ഭൂമിയിലെയും സമുദ്രത്തിലെയും താപനിലയിലെ കുതിച്ചുകയറ്റം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു എന്നും വേൾഡ് മിറ്റീയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കി. 1.5 ഡിഗ്രിയിൽ അധികരിക്കാതെ താപവർധനയെ തടഞ്ഞുനിർത്തണമെന്ന പാരിസ് കരാർ പരാജയപ്പെടുന്ന സ്ഥിതിയാണ്. 2024 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണ്.
യുഎസിൽ അടുത്തിടെ പ്രതിസന്ധി സൃഷ്ടിച്ച കലിഫോർണിയ കാട്ടുതീയുമായി ബന്ധപ്പെട്ട് യുഎസിലെ ഷെയ്ൽ ഗ്യാസ് വ്യവസായങ്ങളുടെ മേലും ആരോപണം. കാട്ടുതീയ്ക്ക് വഴിവയ്ക്കുന്ന ആഗോളതാപനത്തിന് ഷെയ്ൽ ഗ്യാസ് പവർപ്ലാന്റുകളിൽ കത്തിക്കുന്നതും ഒരു കാരണമാകുന്നെന്നാണു ആരോപണം
എന്താണു ഗ്ലേസിയർ? ഗ്ലേസിയർ എന്നതിന്റെ ശരിയായ നിർവചനം കരഭൂമിയിൽ രൂപമെടുക്കുന്ന കട്ടിയേറിയ മഞ്ഞുപാളി എന്നതാണ്. സമുദ്രത്തിൽ രൂപമെടുക്കുന്ന മഞ്ഞുകട്ടയും മഞ്ഞുപാളിയും ഗ്ലേസിയറുകൾ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ താഴേക്ക് ഉരുകിയിറങ്ങാറുണ്ട്. ഇങ്ങനെ ഒഴുകുന്നതിനിടെ അവയുടെ
ഈ പോക്ക് പോയാൽ ഭൂമിയിലെ മനുഷ്യവാസം അധിക നാൾ നീളില്ല. ആഗോള താപനം മൂർധന്യാവസ്ഥയിൽ എത്തിയെന്ന ഭയാനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2024 നെ ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ന്യൂഡൽഹി ∙ ആഗോളതാപനം ഹിമാലയത്തിലെ മഞ്ഞുപാളികളിൽ ഗുരുതരമായ ആഘാതമുണ്ടാക്കിയതായി കേന്ദ്ര സർക്കാർ. നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും നടത്തിയ പഠനങ്ങളിലാണ്
Results 1-10 of 176
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.