Activate your premium subscription today
മിൽട്ടൺ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ ഉൾക്കടലിൽ കുടുങ്ങിയ മനുഷ്യൻ ജീവനുവേണ്ടി കയറിനിന്നത് കൂളറിനുമുകളിൽ. കോസ്റ്റ്ഗാർഡ് പൈലറ്റ് ലെഫ്റ്റനന്റ് ഇയാൻ ലോഗനും സംഘവും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മെക്സിക്കോ ഉൾക്കടലിൽ 30 മൈൽ അകലെയായിരുന്നു ഇയാൾ കുടുങ്ങിക്കിടന്നത്.
ഫ്ലോറിഡ ∙ മിൽട്ടൻ ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ സംസ്ഥാനം പാടുപെടുമ്പോൾ ഫ്ലോറിഡ സൗജന്യ ഗ്യാസ് വിതരണം ചെയ്യുന്നു.
ഫ്ലോറിഡ∙ മിൽട്ടൻ ചുഴലിക്കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ മെക്സിക്കൻ ഉൾക്കടലിൽ ജീവനും കയ്യിൽ പിടിച്ച് മത്സ്യത്തൊഴിലാളി കിടന്നത് 18 മണിക്കൂർ. അതും ഒരു കൂളറിന്റെ മുകളിൽ. യുഎസിലെ ലോംഗ്ബോട്ട് കീയിൽ നിന്ന് 30 മൈൽ അകലെ കടലിന് നടുവിലാണ് കൂളറിന് മുകളിൽ കിടന്നിരുന്ന ആളെ യുഎസ് കോസ്റ്റ് ഗാർഡ് സംഘം കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും 18 മണിക്കൂർ മഴയിലും കാറ്റിലും ഭക്ഷണമില്ലാതെ കൂളറിന് മുകളിൽ കിടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിനെ നടുക്കിയ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
റ്റാംബ (യുഎസ്) ∙ ഫ്ലോറിഡയിലെങ്ങും ആഞ്ഞടിച്ച മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിൽ 11 മരണം. സെന്റ് ലൂസി കൗണ്ടിയിലെ ഫോർട്ട് പിയേഴ്സിലാണ് 6 മരണവും. സെന്റ് പീറ്റേഴ്സ്ബർഗിൽ പെയ്ത 41 സെന്റിമീറ്റർ മഴ പ്രളയമുണ്ടാക്കി. ഹിൽസ്ബറ, പിനെലസ്, സരസുട്ട, ലീ കൗണ്ടികളിലാണ് കൂടുതൽ നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി. കെട്ടിടങ്ങൾ തകർന്നു. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും മുങ്ങി. ഗതാഗതം തകരാറിലായി. പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായി. 112 കിലോമീറ്റർ വേഗത്തിൽ സിയെസ്റ്റ കീയിൽ തീരംതൊട്ട മിൽട്ടൻ മഴയും കാറ്റുമായി നാശംവിതച്ചശേഷം പിൻവാങ്ങി.
ഫ്ലോറിഡ∙ അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫ്ളോറിഡയുടെ തീരപ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങൾ അടച്ചു.
Results 1-6 of 9