മാർജാര കുടുംബത്തിലെ വലിയ പൂച്ചകളിൽ (ബിഗ് ക്യാറ്റ്സ്) ഏറ്റവും ചെറുതാണ് പുള്ളിപ്പുലി .പന്തേരാ പാർഡസ് എന്നാണ് ശാസ്ത്രനാമം. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.