Activate your premium subscription today
‘പ്രിയപ്പെട്ട ഫാന്റം, നീയാണു യഥാർഥ ഹീറോ, നിന്റെ ത്യാഗത്തിനു മുന്നിൽ ഞങ്ങളുടെ ആദരം’– സേനയിലെ പോരാളിയായ നായയ്ക്കു കരസേന വിട നൽകിയത് ഈ വാക്കുകളോടെയാണ്.
ഗന്ധം തിരിച്ചറിയുവാനുള്ള നായ്ക്കളുടെ കഴിവ് പ്രശസ്തമാണലോ. നമ്മൾ ഗന്ധം തിരിച്ചറിയാൻ തുടങ്ങുന്നത് ഓൾഫാക്ടറി എപ്പിത്തീലിയം മുതൽ ആണെങ്കിൽ നായ്ക്കൾ അവയുടെ മൂക്കിന്റെ പുറത്തുകാണുന്ന ഭാഗം മുതലേ തന്നെ ഗന്ധം തിരിച്ചറിയുന്നു. ചെറിയ നനവുള്ള അവയുടെ മൂക്ക് ചുറ്റുമുള്ള വായുവിലുള്ള ഗന്ധങ്ങളെ കൃത്യമായി
കൊച്ചി∙ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ എന്ന നായയെ ആണ് ഞായറാഴ്ച മുതൽ കാണാതായത്. ഞായറഴ്ച വൈകിട്ട് നായയേയും കൊണ്ട് നടക്കാൻ പോകുന്നതിനിടെയുണ്ടായ വലിയ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയതാണ് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ.
ദുരന്തഭൂമിയിൽ ജീവൻ്റെ അനക്കവും ചളിയിൽ പൂണ്ട് കിടക്കുന്ന മൃതശരീരങ്ങളും കണ്ടെത്താനുള്ള പരിശ്രമത്തിൽ രക്ഷാപ്രവർത്തകർക്ക് പിന്തുണയുമായി പരിശീലനം ലഭിച്ച നായ്ക്കളുമുണ്ട്. ശ്വാനസേനയുടെ സഹായത്തോടെ നിരവധി മൃതശരീരങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കേരള പൊലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക, തമിഴ്നാട് പൊലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ സേവനവുമായി ദുരന്ത മേഖലയിലുണ്ട്.
∙മറഞ്ഞിരിക്കുന്ന മൃതശരീരം കണ്ടെത്താൻ മാത്രം ഉപയോഗിക്കുന്നവയാണു കഡാവർ നായ്ക്കൾ. മനുഷ്യരുടെ രക്തവും പല്ലും മനുഷ്യനോടു സാമ്യമുള്ള മറ്റു ജീവികളുടെ ശരീരഭാഗങ്ങളും ഉപയോഗിച്ചാണു പരിശീലനം. പഴകുംതോറും വിവിധ തരത്തിലുള്ള രാസപദാർഥങ്ങളാണു ശരീരഭാഗങ്ങളിൽനിന്നു പുറത്തുവരിക. ഇതു മണത്തു മനസ്സിലാക്കാനാണു പഠിപ്പിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് ഡോഗ് സ്ക്വാഡിൽപ്പെട്ട എയ്ഞ്ചലുമുണ്ട്. ദുരന്തമേഖലയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം കിട്ടിയിട്ടുള്ള എയ്ഞ്ചൽ, ഇടുക്കി പൊലീസ് സ്ക്വാഡ് അംഗമാണ്. വെള്ളിയാഴ്ച ഇരുട്ടുകുത്തി, മാളകം തുടങ്ങിയ തീരഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങൾ
2022ൽ ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇടുക്കി ജില്ല കെ9 സ്ക്വാഡിന്റെ കഡാവർ നായയായ ഏയ്ഞ്ചലായിരുന്നു മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത്. അന്ന് ഏയ്ഞ്ചലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ ഒട്ടേറെ ആളുകൾ ചോദിച്ചത് കഡാവർ നായകൾ എന്താണെന്നാണ്. ഇപ്പോൾ വയനാട്ടിലെ
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനായി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ തന്നെ ഇടുക്കി പൊലീസ് സ്ക്വാഡിലുള്ള മാഗി എന്ന നായ സ്ഥലത്ത് എത്തിയിരുന്നു
ആധുനിക കാലത്ത് സെർച്ച് ആൻഡ് റെസ്ക്യൂ (SAR) നായ്ക്കൾ ഒരു അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ടു പോയവരെ കണ്ടെടുക്കാനും, മരുഭൂമിയിൽ ഒറ്റപ്പെട്ടവരെ കണ്ടെടുക്കാനും, കാണാതായ അൽസ്ഹൈമേഴ്സ് രോഗികളെ കണ്ടെത്താനും, അങ്ങനെ സെർച്ച് ആൻഡ് റെസ്ക്യൂ എന്ന പ്രവർത്തിയിൽ നായ്ക്കൾ
മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധിയുടെ ശരീരഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണുവിനു സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. വിരലടയാളം പോലെ ആളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയായ ഇതിനെ ഓഡർ പ്രിന്റ് (odor print) എന്നാണു വിളിക്കുന്നത്. വിയർപ്പ് ശരീരത്തിനുള്ളിൽ നിന്നു വരുമ്പോൾ അതിനു ഗന്ധമുണ്ടാവില്ല. നമ്മുടെ തൊലിപ്പുറത്തുള്ള ബാക്ടീരിയകളാണ് വിയർപ്പിനു ഗന്ധം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ കക്ഷത്തിൽ ഏകദേശം ഒരു ചതുരശ്ര സെന്റിമീറ്ററിൽ ഏകദേശം 10 ലക്ഷം ബാക്ടീരിയയുണ്ട്. ഇവ നമ്മുടെ വിയർപ്പുമായി പ്രവർത്തിക്കും. ഗന്ധങ്ങൾ പലതരം, അവയുണ്ടാക്കുന്ന രാസവസ്തുക്കളും പലതാണ്. 3-മീഥൈൽ -2- ഹെക്സനോയിക് ആസിഡ് ആടിന്റെ ശരീരഗന്ധത്തിനു സമാനമായ മണവും 3-ഹൈഡ്രോക്സി -3-മീഥൈൽ -2-ഹെക്സനോയിക് ആസിഡ് ജീരകമണവും 3-മീഥൈൽ -3-സൾഫാനിൽഹെക്സെയ്ൻ-1-ഓൾ ഉള്ളിയുടേതു പോലുള്ള ഗന്ധവും ഉണ്ടാക്കും.
Results 1-10 of 115