Activate your premium subscription today
Saturday, Mar 29, 2025
സാമ്പാര്‍ ഉണ്ടാക്കാന്‍ വേണ്ടി മുറിച്ച കഷ്ണങ്ങള്‍ ആധികം വന്നോ? പഴങ്ങള്‍ കുറച്ചു കൂടുതല്‍ മുറിച്ചു വച്ചോ? പുറത്ത് തുറന്നു വെച്ചാല്‍ വായുവും സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ പെട്ടെന്ന് കേടായിപ്പോകും. ഫ്രിജിന്റെ അകത്ത് നേരിട്ട് കയറ്റിവച്ചാലോ, പുതുമ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാനും
അബുദാബി ∙ മരുഭൂമിയെ ഫലഭൂയിഷ്ഠമാക്കി പച്ചക്കറി കൃഷിയിൽ പൊന്ന് വിളയിക്കുകയാണ് മലയാളികൾ.
കണ്ണൂർ∙ സെൻട്രൽ ജയിലിന് പുതിയ മുഖമേകാൻ ആരംഭിച്ച ഹരിതസ്പർശം ക്യാംപെയ്നിന്റെ പങ്കാളിത്തത്തോടെ പച്ചക്കറി ഉൽപാദനത്തിൽ റെക്കോർഡ് നേട്ടം. ജയിലിലെ 20 ഏക്കർ കൃഷിത്തോട്ടത്തിൽ 4.5 ടൺ ചീരയാണ് വിളവെടുത്തത്. ചേന, ചേമ്പ്, തക്കാളി, വെണ്ട, പയർ, പച്ചക്കായ, കുമ്പളങ്ങ, കാബേജ്, കോളി ഫ്ലവർ ഉൾപ്പെടെ 8 ടൺ പച്ചക്കറികളും
അബുദാബി ∙ പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി രാജ്യത്തിനു പരിചയപ്പെടുത്തിയത്. അബുദാബി ഇന്ത്യ
നേന്ത്രപ്പഴം ഒരു കിലോ 14 ദിർഹം, ചക്ക കിലോയ്ക്ക് 14 ദിർഹം, പയർ 15 ദിർഹം, പാവയ്ക്ക 15 ദിർഹം... ബിജേഷ് കൃഷ്ണയുടെ കൃഷിയിടത്തിലെ ഒരു കിലോ ജൈവ പച്ചക്കറിയുടെ വില കേട്ടാൽ കൗതുകം തോന്നും. 15 ദിർഹം എന്നാൽ 300–350 രൂപ വരും. കാരണം മാളയിലെ 10 ഏക്കർ കൃഷിയിടത്തിൽ വിളയുന്ന പച്ചക്കറികൾ വിമാനത്തിൽ കയറ്റി അങ്ങു
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
കൃഷിക്കും കാർഷിക സംസ്കാരത്തിനും ഉറച്ച വേരോട്ടമുള്ള കോട്ടയം ജില്ലയിലെ അതിർത്തിഗ്രാമങ്ങളിലൊന്നാണ് കുറുമണ്ണ്. കൃഷി ചെയ്താൽ നൂറുമേനി വിളവു നൽകുന്ന കൂറുള്ള മണ്ണിനെ കുറുമണ്ണ് എന്ന് പഴമക്കാർ വിളിച്ചത് വെറുതെയല്ല. റബർ പ്രധാന വരുമാനമായ പ്രദേശത്ത് അതിനൊപ്പം പ്ലാവും റംബുട്ടാനും പൈനാപ്പിളുമൊക്കെ വരുമാനം
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് തൃശൂർക്കാരി റിനി ബിജോയ്. ദോഹയിലെ ഇത്തിരി മുറ്റത്ത് വലിയ കൃഷി കാഴ്ചകൾ ഒരുക്കുന്നതിൽ കഴിഞ്ഞ 13 വർഷമായി ഈ മലയാളി വീട്ടമ്മ സജീവമാണ്. മുടക്കമില്ലാതെ വർഷാവർഷം കൃഷി ചെയ്യുന്ന റിനിയുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക്, ബീൻസ്, മത്തൻ, ചുരക്ക, വെണ്ട,
മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ ആരോഗ്യരക്ഷയ്ക്കുതകും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.
Results 1-10 of 1078
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.