Activate your premium subscription today
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം.
ജർമനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ദാരുണമായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു
ചന്തിരൂർ∙ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കൊൽക്കത്ത ∙ ബംഗാളിലെ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്ക് ജാമ്യം ലഭിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തേ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ∙ ഭരണകക്ഷിക്കു താൽപര്യമുള്ളയാളെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസറായി നിയമിക്കാൻ മറ്റു ജില്ലകളിലെ ഡിഎംഒമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന് ആരോപണം. 4 ജില്ലകളിലെ ഡിഎംഒമാർ ഉൾപ്പെടെ 7 പേരെയാണ് സ്ഥലം മാറ്റിയത്. ഇതിനു പിന്നാലെ മൂന്നു ഡിഎംഒമാർ ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങി. ഇതോടെ, തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് ഡിഎംഒ ഡോ. രാജേന്ദ്രൻ വീണ്ടും കോഴിക്കോട്ടു ചാർജ് എടുത്തു.
കൊല്ലം∙ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഡോക്ടർക്കെതിരെ പീഡന പരാതി. മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.
അടൂർ∙ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയായിരുന്നതായി സൂചന. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.
ഹൂസ്റ്റണിൽ ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ മേജർ ഒഫൻഡേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ (43) പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
കണ്ണൂർ ∙ വിറക് എടുക്കുന്നതിനിടെ, വിറകുപുരയ്ക്കു മുകളിൽ തൂക്കിയിട്ടിരുന്ന ചൂണ്ടയുടെ കൊളുത്ത് കൺപോളയിലേക്കു തുളച്ചുകയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ.ജിഷയ്ക്ക് ജില്ലാ ആശുപത്രിയിലെ നേത്ര, ദന്താരോഗ്യ വിഭാഗങ്ങൾ തുണയായി. കൺപോളയിൽ തുളച്ചുകയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്തെടുക്കുകയായിരുന്നു ഡോക്ടർമാർ നേരിട്ട പ്രധാന വെല്ലുവിളി.
Results 1-10 of 671