Activate your premium subscription today
Saturday, Mar 29, 2025
കോഴിക്കോട്∙ ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജിന്റെ (30) വീടും സ്ഥലവുമാണ് ടൗൺ പൊലീസ് കണ്ടുകെട്ടിയത്.
ലഹരിക്ക് അടിപ്പെട്ട് കുടുംബത്തിനാകെ ഭീഷണിയായി മാറിയ മകനെ കോഴിക്കോട് എലത്തൂരിൽ ഒരമ്മ പൊലീസിനു കൈമാറിയ ദുഃഖചിത്രം കഴിഞ്ഞദിവസം കേരളം കണ്ടു. ലഹരി എന്ന വലിയ വിപത്ത് സൃഷ്ടിച്ചിരിക്കുന്ന ഭീതിദമായ സാമൂഹികാന്തരീക്ഷത്തിന്റെ നേർച്ചിത്രമായിരുന്നു അത്. ‘ശരീരത്തെ കാർന്നുതിന്നുന്നു’വെന്നു നാം പ്രയോഗിച്ചുപോരുന്നതു കാൻസറിനെപ്പറ്റിയാണെങ്കിൽ, ശരീരത്തെയും മനസ്സിനെയും സമൂഹത്തെയാകെത്തന്നെയും കാർന്നുതിന്നുന്ന മാരകരോഗമായി ലഹരിയുപയോഗം മാറിയിരിക്കുന്നു.
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി. ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെന്റിലെ ക്രമക്കേടുകൾ
വടക്കഞ്ചേരി (പാലക്കാട്)∙ ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ കോട്ടയം കറുകച്ചാലിൽനിന്നു പൊലീസ് അറസ്റ്റു ചെയ്തു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20) ആണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വിതുര∙ മകൻ ലഹരി ഉപയോഗിക്കുന്നത് വിലക്കിയ അമ്മയെ മകനും പെൺ സുഹൃത്തും ചേർന്ന് മർദിച്ചു. വിതുര മേമല സ്വദേശി മേഴ്സിയ്ക്കാണ്(57) മർദനമേറ്റത്. ഇവർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മകൻ അനൂപ്(23), പത്തനംതിട്ട ചിറ്റാർ സ്വദേശിനിയായ സുഹൃത്ത് സംഗീത ദാസ്(19) എന്നിവരെ വിതുര പൊലീസ് അറസ്റ്റ്
തിരുവനന്തപുരം ∙ ലഹരിവിപത്തിനെ ചെറുക്കാൻ സംസ്ഥാനസർക്കാർ നാടൊന്നാകെ പ്രതിരോധമൊരുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിശക്തമായ പ്രചാരണപരിപാടി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതി ലഹരിവിരുദ്ധ കർമപദ്ധതിയുടെ രൂപരേഖ തയാറാക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണം എൽപി ക്ലാസുകൾ മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
കൊച്ചി ∙ പുതുതലമുറയെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുന്നതിനും സുരക്ഷിതവും അച്ചടക്കവുമുള്ള പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെയും ഭാഗമായി വിദ്യാർഥികള്‍ക്ക് ‘നോ ടു ഡ്രഗ്സ്’ പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാവുകയാണ് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. സര്‍വകലാശാലയുടെ കൊച്ചി
മാർച്ച് 24 ലോക ക്ഷയരോഗദിനമായി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വിക സ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമാകുന്ന അണുവിനെ നൂറ്റി നാല്പതിലേറെ വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ടെത്താനായിട്ടും, ഫലപ്രദമായ മരുന്നുകൾ അര
തിരുവനന്തപുരം ∙ ലഹരിമരുന്ന് പിടിച്ചെടുക്കാൻ റെയ്ഡ് നടത്തുന്നതിന് അധികാരപരിധി നിശ്ചയിച്ചിട്ടുള്ള നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ (എൻഡിപിഎസ്) വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കും. കേസെടുത്ത സംസ്ഥാനത്തിനു പുറത്താണ് ലഹരിയുടെ ഉറവിടമെന്നു കണ്ടെത്തിയാൽ അവിടെയെത്തി പിടിച്ചെടുക്കാൻ നിലവിൽ വ്യവസ്ഥയില്ല.
സിംഗപ്പൂർ ∙ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയിൽ 2024 ജൂലൈയിൽ അറസ്റ്റിലായ 3 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചേക്കും. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ (38), സെൽവദുരൈ ദിനകരൻ (34), ഗോവിന്ദസ്വാമി വിമൽകാന്തൻ (45) എന്നിവരെ 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലിൽ നിന്നാണ് പിടികൂടിയത്. കപ്പലിന്റെ ക്യാപ്റ്റന്റെ അറിവോടെയല്ലാതെ ഇത്രയധികം ലഹരിമരുന്നു കടത്ത് നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്യാപ്റ്റൻ കോടതിയിൽ ഹാജരാകാതിരുന്നത് തിരിച്ചടിയായി. ഏപ്രിൽ 15ന് വിധി പ്രഖ്യാപിക്കും.
Results 1-10 of 1108
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.