Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം നല്കി രതിചിത്ര ഉള്ളടക്കങ്ങൾ ചിത്രീകരിക്കുന്ന പോണ് റാക്കറ്റിലെ ദമ്പതിമാർ പിടിയിൽ ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത്. സ്വന്തം വീട്ടിലാണ് ഇവർ വിഡിയോ ചിത്രീകരിക്കാനാവശ്യമായ സ്റ്റുഡിയോ നിർമിച്ചിരുന്നത്. സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടിയാണ് ദമ്പതികള്‍ പ്രവർത്തിച്ചിരുന്നത്.
കൊച്ചി ∙ കൊടകര കള്ളപ്പണക്കേസിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് ‘കൊട്ടാരരഹസ്യമായി’ തുടരുന്നു. ഇതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ ഇ.ഡി ഉദ്യോഗസ്ഥരും തയാറാകുന്നില്ല. കൊടകരയിൽ കൊള്ളയടിക്കപ്പെട്ട 3.56 കോടി രൂപ ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കേസിലെ കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജീർ കൈവശം കാറിൽ കൊടുത്തുവിട്ടതാണെന്നാണ് ഇ.ഡി നിലപാട്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ ചേർത്തലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പേര് ട്രാവൻകൂർ പാലസ് എന്നാണ്. എന്നാൽ, കുറ്റപത്രത്തിൽ പറയുന്ന ട്രാവൻകൂർ പാലസിന്റെ ഉടമസ്ഥൻ താനല്ലെന്നാണു തുഷാർ പ്രതികരിച്ചത്.
കൊച്ചി ∙ സാധാരണക്കാർ അകപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടെന്നു പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. ചൈനീസ് ആപ്പ് വായ്പ തട്ടിപ്പു കേസിലെ നാലാം പ്രതി അലൻ സാമുവലിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഇത്തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്തം പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ ചൂണ്ടിക്കാട്ടിയത്.
കൊച്ചി∙ കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, കരുവന്നൂർ കേസിലെ 9, 10 പ്രതികളായ പി.പി. കിരൺ, പി. സതീഷ് കുമാർ എന്നിവർക്കാണു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കേസിൽ ഉടൻ വിചാരണ നടപടികൾ തുടങ്ങുമെന്നു കരുതാനാവില്ലെന്നും ദീർഘകാലമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും വിലയിരുത്തിയാണു കോടതി നടപടി.
കൊടകരയിലെ അനധികൃത പണമിടപാടു സംബന്ധിച്ച ആരോപണങ്ങൾക്കു കേരള പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തികച്ചും വ്യത്യസ്തമായ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമാണു നൽകിയിരിക്കുന്നത്. കുറ്റപത്രത്തിലെ ഭിന്നസ്വരങ്ങളെ പ്രതികൾ ആയുധമാക്കിയേക്കാം. ഒരു ക്രിമിനൽ കേസിന്റെ രത്നച്ചുരുക്കമാണു കുറ്റപത്രം. അതു സംക്ഷിപ്തവും സുവ്യക്തവും ആകണം. ഒരു കുറ്റകൃത്യത്തെ കുറിച്ച് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും രണ്ടു ഘട്ടങ്ങളിലായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സംസ്ഥാന പൊലീസിൽ നിന്നു സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങി കേന്ദ്ര ഏജൻസികൾ പിന്നീടു കേസ് ഏറ്റെടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സംസ്ഥാന പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുക്കുകയോ, കേസിന്റെ ഏതെങ്കിലും ഭാഗം പ്രത്യേകമായി എടുത്ത് അന്വേഷിക്കുകയോ ചെയ്യുമ്പോൾ ഇരു ഏജൻസികളും തമ്മിൽ മതിയായ ആശയവിനിമയവും ഏകോപനവും വേണം. മാത്രമല്ല, ഈ ഏജൻസികൾ കക്ഷി രാഷ്ട്രീയത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിന് അടിപ്പെടാതെ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും വേണം. കേന്ദ്ര നിയമങ്ങൾ പലതും കണിശവും ശക്തവുമാണെന്നിരിക്കെ, അവയിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്ന അന്വേഷണ ഏജൻസികൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടത് ആവശ്യമാണ്. അധികാരത്തിലിരിക്കുന്നവർ അന്വേഷണ ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കുന്നതിനെതിരെ ‘പ്രകാശ് സിങ് കേസി’ൽ (2006) സുപ്രീംകോടതി ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും കേന്ദ്രമോ സംസ്ഥാനങ്ങളോ ഈ നിർദേശങ്ങൾ യഥാവിധി നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികൾ അഥവാ മുന്നണികൾ തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് നിയമങ്ങളെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.
ആലപ്പുഴ ∙ കൊടകര കുഴൽപണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന ‘ട്രാവൻകൂർ പാലസ്’ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അല്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
കൊച്ചി∙ സപ്ലൈകോയ്ക്കു വേണ്ടി നടത്തിയ തേയില ലേലത്തിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ച കേസിൽ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.നിലവാരം കുറഞ്ഞ തേയില കൂടിയ വിലയ്ക്കു വാങ്ങി വൻതുക കമ്മിഷൻ വാങ്ങിയ കേസിൽ 8.91 കോടി രൂപയുടെ നഷ്ടമാണു സപ്ലൈകോയ്ക്കുണ്ടായതെന്നു കുറ്റപത്രത്തിൽ പറയുന്നു. വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ തുടർനടപടി.
തിരുവനന്തപുരം ∙ കൊടകര കുഴൽപണക്കേസിൽ ബിജെപി നേതാക്കൾക്ക് ഒരു പോറൽ പോലും വരാത്ത തരത്തിൽ, ബിജെപി താൽപര്യങ്ങൾക്ക് അനുസരിച്ച് തിരുത്തി എഴുതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി കൂടിയായ കെ.ബാബു എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബാബുവിന്റെ ഉടമസ്ഥതയിലുള്ള 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തലവേദനയായിരുന്ന കൊടകര കുഴൽപണക്കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് കേസ് അന്വേഷിച്ച കേരള പൊലീസ്. ഇതേ കേസ് തന്നെയാണോ പൊലീസിന്റെ പ്രത്യേക സംഘം ഏറെ പണിപ്പെട്ട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
Results 1-10 of 1922
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.