Activate your premium subscription today
Tuesday, Apr 15, 2025
ന്യൂഡൽഹി∙ രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയിൽ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ 14 അടി വീതം നീളവും വീതിയുമുള്ള സെല്ലിലാണ് കൊടും ഭീകരനെ പാർപ്പിച്ചിരിക്കുന്നത്. സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഈ സെൽ സ്ഥിതി ചെയ്യുന്നത്. എൻഐഎ ആസ്ഥാനത്തിനു പുറത്ത് ഡൽഹി പൊലീസിന്റെയും അർധ സൈനികരുടെയും സുരക്ഷാ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
കൊച്ചി ∙ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.
പത്തനംതിട്ട∙ ഭാസ്കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചു മുതൽ 23 വരെ രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയെന്നാണ് ജയിൽ വകുപ്പ് അധികൃതരുടെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തേ വിവാദമായിരുന്നു.
ചണ്ഡിഗഡ് ∙ പഞ്ചാബിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ മോഗ പീഡനക്കേസിൽ മുൻ സീനിയർ എസ്പി ദേവീന്ദർ സിങ് ഗർച്ച, എസ്പി പരംദീപ് സിങ് സന്ധു എന്നിവരുൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സിബിഐ കോടതി 5 മുതൽ 8 വർഷം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾ 2–3 ലക്ഷം രൂപ വരെ പിഴയടയ്ക്കണമെന്നും ജഡ്ജി രാകേഷ് ഗുപ്ത വിധിച്ചു.
ദോഹ ∙ ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സൗദി ജയിലിൽ. വിദേശകാര്യ മന്ത്രാലയം ഇ. ടി മുഹമ്മദ് ബഷീര് എംപിക്ക് കഴിഞ്ഞ മാസം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സെൻട്രൽ ജയിലിൽ മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി.
ഹൂസ്റ്റൺ ∙ പണത്തട്ടിപ്പുകേസിൽ യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി.ജോർജ് അറസ്റ്റിലായി. തിരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണു കേസ്.
മേരിലാൻഡിൽ നിന്ന് എൽ സാൽവഡോറിലെ ഉയർന്ന സുരക്ഷാ ജയിലിലേക്ക് ഒരാളെ തെറ്റായി നാടുകടത്തിയതിനെക്കുറിച്ച് പരസ്യമായി ആശങ്കപ്പെട്ട നീതിന്യായ വകുപ്പിലെ അഭിഭാഷകനെ അഭിഭാഷകനെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചു.
മസ്കത്ത് ∙ ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്.
ജറുസലം ∙ ഇസ്രയേലിൽ ജയിലിൽ പലസ്തീൻ തടവുകാരൻ ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. 6 മാസമായി വിചാരണയില്ലാതെ തടവിൽ കഴിയുന്ന വെസ്റ്റ് ബാങ്കിൽനിന്നുള്ള വാലിദ് അഹമ്മദ് (17) ആണു മരിച്ചത്. ഇസ്രയേൽ ജയിലിൽ മരിക്കുന്ന 18 വയസ്സിൽ താഴെയുള്ള ആദ്യ പലസ്തീൻ തടവുകാരനാണെന്ന് പലസ്തീൻ അതോറിറ്റി അധികൃതർ പറഞ്ഞു.
Results 1-10 of 508
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.