Activate your premium subscription today
Tuesday, Apr 15, 2025
കൊല്ലം∙ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
കൊൽക്കത്ത∙ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി
ന്യൂഡൽഹി ∙ ഓശാന ഞായർ ദിനത്തിൽ ലത്തീൻ സഭ യുടെ ‘കുരിശിന്റെ വഴി’ ചടങ്ങ് റോഡിലൂടെ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ ഗോൾ ഡാക് ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ കോംപൗണ്ടിനുള്ളിലാണു ചടങ്ങ് നടത്തിയത്.
കോഴിക്കോട് ∙ നഗരത്തിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37), എന്നിവരെയാണ് കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്നു പിടികൂടിയത്.
കോഴിക്കോട്∙ നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് ഇരയാക്കി. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി കൗൺസലിങ്ങിനിടെ പറഞ്ഞു.
തൃശൂർ∙ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. ഒറുവിൽ അംജതിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസം
കൊൽക്കത്ത∙ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളിൽ 150 പേർ അറസ്റ്റിൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച്, ധൂലിയാൻ, മുർഷിദാബാദ് എന്നിവടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷ മേഖലകളിൽനിന്ന് ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹി∙ ഡൽഹിയിൽ കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളി മുതൽ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ വരെയായിരുന്നു പ്രദിക്ഷണം നടക്കേണ്ടിയിരുന്നത്. അനുമതി നിഷേധിച്ചതോടെ 2.30നു പള്ളിക്കകത്ത് പ്രദിക്ഷണം സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
പാലക്കാട് ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബത്തേരി ∙ നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് അച്ഛനും മകനും. പൊലീസ് വാഹനം അടക്കം അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്തു. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യാത്രക്കാരെ ആക്രമിക്കുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തത്. നമ്പിക്കൊല്ലി അമ്പലപ്പടി കീറ്റപ്പള്ളി സണ്ണിയും മകൻ ജോമോനുമാണ് പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Results 1-10 of 3375
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.