Activate your premium subscription today
Tuesday, Apr 15, 2025
ചെറുകോൽപുഴ ∙ സ്ത്രീ സമത്വം, സാർവത്രിക വിദ്യാഭ്യാസം എന്നീ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ചട്ടമ്പി സ്വാമികളെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.113–ാമത് അയിരൂർ ഹിന്ദുമത പരിഷത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പി സ്വാമികളുടെ ആശയങ്ങൾ
ചെറുകോൽപുഴ ∙ എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നിയമമാണു സനാതന ധർമമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്
കോട്ടയം∙ ചട്ടമ്പി സ്വാമിയുടെ സമാധി ശതാബ്ദി വർഷാചരണത്തോട് അനുബന്ധിച്ച് ദേശീയ സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം അഖില കേരള ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, കോളജ് തലത്തിൽ ഉള്ളവർക്ക് പങ്കെടുക്കാം. ‘ഈ നൂറ്റാണ്ടിൽ ചട്ടമ്പി സ്വാമിയുടെ പ്രസക്തി’ എന്ന വിഷയത്തിൽ 500 വാക്കുകൾ ഉൾകൊള്ളുന്ന രചനകൾ മേൽവിലാസം,
ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജ്ഞാനപഥമായിരുന്നു അദ്ദേഹത്തിന്റെ കർമപഥം. അയിത്താചാരത്തെയും മേൽജാതി ചിന്തയെയും മറ്റു യാഥാസ്ഥിതിക സമ്പ്രദായങ്ങളെയും ആ മഹാപുരുഷൻ നിശിതമായി വിമർശിച്ചു. വേദേതിഹാസ ധർമശാസ്ത്ര പുരാണാദികൾക്കു പുതിയ വ്യാഖ്യാനങ്ങളേകി. അനുഷ്ഠാനങ്ങൾക്കു പുതിയ രീതി ചിട്ടപ്പെടുത്തി. ‘പട്ടിസദ്യ’ നടത്തി സർവാണി വിവേചനത്തെ ചൊടിപ്പിച്ചു. സ്ത്രീ സമത്വത്തിനായും പാർശ്വവത്കൃതരുടെയും സ്ത്രീകളുടെയും മോചനത്തിനായും യത്നിച്ചു.
ജ്ഞാനാർജനവും ജ്ഞാന കൈമാറ്റവും ജീവിതതപസ്യയായി കണ്ട ഒരു മഹാവ്യക്തിയുടെ സമാധിശതാബ്ദിയാണിത്; ആത്മബോധം തേടി അറിവിന്റെ അഗാധതയിലേക്കു സഞ്ചരിച്ചൊരാളുടെ ധന്യസ്മൃതിവേള. കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ ഗുരുവായി ചട്ടമ്പിസ്വാമി എന്നും നമുക്കൊപ്പമുണ്ട്. ഈ നാടിന്റെ ശാപമായിരുന്ന ജാതിചിന്തകൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്തിവിടാൻ അദ്ദേഹം ഉൾപ്പെടെയുള്ളവർക്കു സാധിച്ചതിന്റെ സദ്ഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്.
പേശീബലം ഉള്ളവർക്ക് ആരോടും എന്തും ചെയ്യാമെന്നാണോ’? കവിയും സാമൂഹികപ്രവർത്തകനുമായ ബോധേശ്വരൻ ചട്ടമ്പിസ്വാമിയുടെ ഈ ചോദ്യംകേട്ട് അന്തംവിട്ട് നിന്നുപോയി. കരുനാഗപ്പള്ളി താഴത്തോട്ടുവീട്ടിൽ സ്വാമി ചാരുകസേരയിൽ വിശ്രമിക്കുന്നതായിരുന്നു സന്ദർഭം. ബോധേശ്വരൻ നോക്കുമ്പോൾ മച്ചിൽ എട്ടുകാലി വലകെട്ടുകയാണ്. ഏതുനേരവും അതു സ്വാമിയുടെമേൽ വീണേക്കും എന്നു തോന്നിയതിനാൽ അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചു. അപ്പോഴായിരുന്നു സ്വാമിയുടെ ഇടപെടൽ. ‘കുഞ്ഞ് ഇവിടെ എത്തിയിട്ട് എത്രനാളായി?’ ‘ഏതാനും ദിവസങ്ങളേ ആയുള്ളൂ’
നമുക്കു നിത്യപ്രചോദനം പകരുന്ന ഓർമയും പ്രകാശവുമാണ് ഈ നാമം - ചട്ടമ്പി സ്വാമികൾ. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി അവിരാമം യത്നിച്ച മഹാജ്ഞാനി. അപാരമായ പാണ്ഡിത്യവും നൈസർഗികമായ പ്രതിഭയുംകൊണ്ട് അദ്ദേഹം തന്റെ കാലത്തെയും വരുംകാലത്തെയും ധന്യമാക്കി. നവകേരളത്തിന് ആശയാടിത്തറയിട്ടവരിൽ പ്രമുഖസ്ഥാനമാണ് അദ്ദേഹത്തിന്. ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദിവർഷാചരണം നാളെ തുടങ്ങുമ്പോൾ ആ മാർഗതാരത്തിനുമുന്നിൽ കൈകൂപ്പുകയാണു കേരളം.
ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിയെ തുടർന്ന് ബംഗാളിൽ നിന്ന് ആരംഭിച്ച തീർഥയാത്രയ്ക്കിടെ സ്വാമി വിവേകാനന്ദൻ 1892 ഡിസംബറിൽ കൊച്ചിയിൽ എത്തിയപ്പോഴാണ് അവിടെ ദിവ്യനായ ഒരു സ്വാമി താമസിക്കുന്ന വിവരം അറിയുന്നത്; ചട്ടമ്പി സ്വാമികളായിരുന്നു അത്. അദ്ദേഹം അതിഥിയായി താമസിച്ചിരുന്ന വീടിനു തെക്കുവശത്തെ മരച്ചുവട്ടിലായിരുന്നു ആ ആത്മീയ ഗുരുക്കൻമാരുടെ കൂടിക്കാഴ്ച. സംസ്കൃതത്തിൽ മണിക്കൂറുകൾ നീണ്ട സംവാദം.
കൊല്ലം ∙ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിനു മുന്നോടിയായ പരിപാടികൾക്കു സ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ ഇന്നു തുടക്കം. ‘മഹാഗുരുവർഷം 2024’ എന്ന പേരിൽ അടുത്ത വർഷം മേയിൽ സമാധിദിനം വരെ നീളുന്ന ആചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 22നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും പൊറുതിമുട്ടിയ സമൂഹത്തിന് ചട്ടമ്പിസ്വാമികൾ ആത്മവിശ്വാസവും പ്രതീക്ഷയും സ്വാതന്ത്ര്യബോധവും പകർന്നു. ആധുനിക ലോകത്തിന്റെ ജീർണതകൾക്കുള്ള പാരിഹാരസമവാക്യങ്ങളും അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്നു കണ്ടെടുക്കാം. Vidyadhiraja Chattampi Swamikal, Chattampi swami Jayanthi, Manorama News
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.