Activate your premium subscription today
കേരളത്തിലെ ആദ്യ ബ്ലഡ് സ്റ്റെം സെല്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി ചരിത്രം കുറിച്ച ഡോ വി പി ഗംഗാധരൻ എഴുതിയ മലയാള പുസ്തകം.
കാൻസർ മനസ്സിലാക്കി പ്രതിരോധിക്കാനുള്ള അറിവു നൽകുന്നതുമായ പുസ്തകം പ്രസിദ്ധീകരിച്ചത് മലയാള മനോരമയാണ്.
ചാലക്കുടിയിലെ ഒരു ചടങ്ങിൽ എനിക്കു കിട്ടിയ വിശേഷണം കാൻസറിനു പര്യായമാണ് ഈ ഡോക്ടർ എന്നാണ്. മരണത്തിലേക്കുള്ള വാതിൽ, അല്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം അവസാനിപ്പിക്കാനുള്ള മഹാമാരി. ഇങ്ങനെയൊക്കെയാണ് നമ്മൾ പലപ്പോഴും കാൻസറിനെ കാണുന്നത്. കാഴ്ചപ്പാടുകൾ എന്തു തന്നെയായാലും കാൻസർ ചികിത്സാരീതിയിൽ ആശാവഹമായ, നൂതനമായ പല മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്യാധുനിക മരുന്നുകളും ഉപകരണങ്ങളും ചികിത്സാരീതികളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ഞാനൊക്കെ രോഗം ഭേദായി പൂവുമ്പോൾ നിങ്ങൾക്കു ചികിത്സിക്കാനാരുണ്ടെന്ന വിഷമം അലട്ടുന്നുവെന്ന് ചികിത്സാവേളയിൽ ഇന്നസെന്റ് തമാശ പറയാറുണ്ട്. രോഗം ഭേദമാകുമെന്ന ഉറച്ച ബോധം അദ്ദേഹത്തിനു ള്ളിലുണ്ടായിരുന്നു. ഇനി ഇതൊരു മരണകാരണമാവുകയാണെങ്കിലും പ്രശ്നമില്ല എന്ന മട്ടിലൊരു കമന്റിതാ.
Results 1-2