Activate your premium subscription today
Monday, Mar 24, 2025
ചെറുപ്പക്കാര്‍ മിക്കവരുടെയും കയ്യില്‍ ഓരോ കുപ്പിയുണ്ടായിരുന്നു. അവര്‍ പരസ്യമായി, ഒരു മടിയും കൂടാതെ വെള്ളംപോലും ഒഴിക്കാതെ കുപ്പി വായിലേക്ക് കമഴ്ത്തിക്കൊണ്ടിരുന്നു. മിക്കവരും എന്തൊക്കെയോ എണ്ണിപ്പെറുക്കി കരയുന്നുണ്ട്.
തോമുട്ടിയുടെ ചങ്കുകത്തിപ്പോയി, വയറ്റിനുള്ളില്‍ നിന്നുയര്‍ന്ന ഒരാളലില്‍. അയാള്‍ ആളെ വിളിക്കാന്‍ പോകുകയാണെന്നതില്‍ സംശയമില്ലായിരുന്നു. ആളെ വിളിച്ചു കൂട്ടിയാല്‍ എല്ലാവരും കൂടി വളഞ്ഞിട്ട് തല്ലും. ശേഷം സ്റ്റേഷനില്‍ ഏല്പിക്കുകയും ചെയ്യും. അവസാനം കയ്യിലുള്ളതെല്ലാം കൊടുത്തുള്ള ഒത്തുതീര്‍പ്പ്.
രണ്ടാം ക്ലാസ്സുവരെയേ സ്കൂളിന്റെ പടി സ്റ്റീഫന്‍ കണ്ടിട്ടുള്ളൂ. ആ നല്ല പ്രായത്തില്‍ തന്നെ പോക്കറ്റടി ഒരു കലയാണെന്ന് മനസ്സിലാക്കി അതൊരു ഉപാസനയാക്കി. വീട്ടില്‍ പറഞ്ഞു തിരുത്താനോ നിയന്ത്രിക്കാനോ ആരുമുണ്ടായിരുന്നില്ല
സംഗതി ഇയ്ക്ക് നെന്റത്ര പഠിപ്പും വിവരോം ഒന്നൂംല്യ. ചെല സമേത്ത് മാത്രം പഠിക്കാത്തേല് ഇയ്ക്ക് വെഷമം തോന്നാറ്ണ്ട്. എന്നേക്കാള്‍ ഏറെ പഠിച്ച്ട്ട്ള്ള പലരും ഒരു ഗതീം ഇല്ല്യാണ്ടെ തേരാപ്പാര നടക്കണ കാണുമ്പോ പഠിപ്പിനോട് യ്ക്ക് പുച്ഛാ തോന്ന്വാ.
നഷ്ടംപറ്റി, പടയില്‍ തോറ്റവരെപോലെ വന്നുനില്ക്കുന്ന കച്ചവടക്കാരോട് മുഖം മുറിച്ചു പറയുന്നതിനു പകരം എല്‍ദോ അവരെ വണ്ടിയില്‍ കയറ്റി ബാറിലേക്കു വിടും. രണ്ടുമൂന്നുദിവസത്തെ കച്ചോടം കഴിഞ്ഞ്, ക്ഷീണിച്ച് ഒന്നുമില്ലാതെ വരുന്ന കച്ചവടക്കാര്‍ക്ക് വയറുനിറയെ കുടിക്കാനും
ലാഭം കിട്ടിയാല്‍ ഈക്വല്‍ ഷെയര്‍. നഷ്ടം വന്നാല്‍ തുല്യമായി പങ്കിടാന്‍ അവരാരും തയാറല്ല. ആ പേരില്‍ കാലാകാലം ഒരു കച്ചവടമുതലാളിയുടെ അടിമയായി നിൽക്കാന് അവര്‍ക്കു വയ്യെന്ന്... ചുരുക്കത്തില്‍ ടെന്‍ഷനും ആധിയും പേടിയും തന്റെ നെഞ്ചിലും, ലാഭം കിട്ടിയാല്‍ അവരുടെ പോക്കറ്റിലേക്കും
കുപ്പി കിട്ടാത്ത ദിവസങ്ങളില്‍ അവന് ഒളിഞ്ഞും പതുങ്ങിയും കിടയ്ക്കാട്ടെ ഷാപ്പില് കയറി തുടങ്ങി. തുടക്കത്തില്‍ ഉണ്ടായ നാണക്കേടും പാപബോധവുമൊക്കെ രണ്ടേരണ്ടുദിനംകൊണ്ടവനെ വിട്ടൊഴിഞ്ഞു. ‘പച്ചള്ളം’ കുടിക്കുന്ന ഒരു ലാഘവത്തോടെ അവന് കിടയ്ക്കാടുകാര്ക്കൊപ്പമിരുന്ന് കുടി തുടങ്ങി.
കിടയ്ക്കയില്‍ നെല്ലു മുളച്ച കഥ ഇടയ്ക്കിടെ തോമുട്ടി കേട്ടിട്ടുണ്ട്. പഞ്ഞിക്കൊപ്പം കിടയ്ക്കക്ക് ഒരു എടുപ്പും കനവും തോന്നാന്‍ വേണ്ടി മേലൊന്നും കുത്തിത്തറയ്ക്കാത്ത വിധത്തില്‍ എന്തെങ്കിലും വേസ്റ്റുകള്‍ ഇടുന്ന പതിവുണ്ട്. അത് ഓരോ കിടക്ക കമ്പനിക്കാരന്റേയും ആര്ത്തിപോലെയിരിക്കും.
പി. രഘുനാഥ് എഴുതുന്ന നോവൽ കിടയ്ക്കാട്ടിലെ പൂളമരങ്ങള്‍ – അധ്യായം 17 കല്ലൻമാർ മത്തായി കിടയ്ക്കാട് കാലുകുത്തില്ല എന്ന് ശപഥമൊന്നും ചെയ്തിരുന്നില്ല. പിറ്റേ ആഴ്ച മാനേജര്‍ ജോണി വിളിച്ചതിന്‍പ്രകാരം എല്‍ദോയ്ക്കായി മഗ്ദലനമറിയവുമായി മത്തായി എത്തി. പോരുന്നതിനു മുന്‍പ് അവന് മാനേജര്‍ ജോണിയോട്
കുറേക്കാശ് കുടിച്ചുതന്നെ പോണം. കുറേക്കാശ് തിന്ന്ട്ട്. ഇനി ആര്‍ക്കെങ്കിലും പെണ്ണുപിടിക്കാന്‍ പറ്റ്വാന്നാച്ചാലും കൊഴപ്പല്ല്യാ.. അല്ലാണ്ടെ കൂട്ടിവെച്ചു പണക്കാരാനാവാംന്ന് വെച്ചാ, ഓര്‍ത്തോ മക്കളെ, നടക്കില്ലാ...
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.