Activate your premium subscription today
Tuesday, Apr 15, 2025
ആറുമാസം മുൻപ് ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സഹോദരൻ മറ്റൊരു ബൈക്ക് അപടത്തിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് പൂത്താട്ട് കുഞ്ഞുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഖിൽ (25) ആണ് ഇന്നലെ മരിച്ചത്. അഖിലിന്റെ സഹോദരൻ അമൽ(26) കഴിഞ്ഞ ഒക്ടോബറിൽ മുട്ടത്തിപ്പറമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
ബത്തേരി∙ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാനിക്കുനി വെയർഹൗസിന് മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്.
തൃശൂർ∙ കുന്നംകുളം പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്റെ മകൻ ഗൗതം (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പതിനേഴുകാരൻ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കട്ടപ്പന ∙ ജീപ്പിടിച്ചു ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്കൂട്ടർ യാത്രികൻ നാലു വർഷത്തിനുശേഷം മരണത്തിനു കീഴടങ്ങി. കടശിക്കടവ് പുളിച്ചമൂട്ടിൽ പി.ജെ.രാജൻ(60) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനവുമായി കടന്ന ഡ്രൈവർ ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായിരുന്നു. 2021 ജനുവരി 27ന് ആയിരുന്നു അപകടം.
ബെംഗളൂരു∙ മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗിരിശങ്കർ തരകന് (26) പരുക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കാർത്തിക.അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം.
ഗാന്ധിനഗർ∙ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രോഗി മരിച്ചു. കല്ലറ സൗത്ത് കൊച്ചു കുന്നുംപുറം കെ.ദിനേശ് (52) ആണ് മരിച്ചത്. കല്ലറ പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ദിനേശൻ.
മലപ്പുറം∙ എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്.
മലപ്പുറം∙ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്.
ചിറ്റിലഞ്ചേരി∙ പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
വടക്കൻ കർണാടകയിലെ വിജയപുരയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 2 പേർ മരിച്ചു. കോട്ടയം മൂലവട്ടം കുറ്റിക്കാട്ടു ഹൗസിൽ കെ.യു.പ്രസാദിന്റെ മകൻ രതീഷ് കെ.പ്രസാദും (43), ബിഎസ്എഫ് ജവാനും മുദ്ദേബിഹാൽ സ്വദേശിയുമായ മൗനേഷ് റാത്തോഡുമാണ് (35) മരിച്ചത്.
Results 1-10 of 435
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.