എംജി സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ വിദ്യാർഥികളുടെ കലാമേള. ഓരോ വർഷവും ഓരോ ജില്ലയിലെ കോളജുകളിലായാണ് കലോത്സവം അരങ്ങേറുന്നത്. ഇടുക്കി തൊടുപുഴ അൽ അസ്ഹർ കോളജ് ക്യാംപസിലാണ് ഇത്തവണത്തെ കലോത്സവം. കോട്ടയം ജില്ലയില്‍ നടന്ന കഴിഞ്ഞവര്‍ഷത്തെ കലോത്സവത്തില്‍ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്‍മാരായി.