Activate your premium subscription today
Saturday, Mar 29, 2025
വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന് പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
കായിക, സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. മൈതാനത്തും തിയറ്ററുകളിലുമായി രണ്ട് ഉത്സവങ്ങള്‍ക്കാണ് പോയവാരം തുടക്കമിട്ടത്. ഐപിഎൽ, എമ്പുരാൻ ആഘോഷങ്ങൾ തുടരവേ മനോരമ ഓൺലൈൻ പ്രീമിയവും ഈ വിശേഷങ്ങൾ വായനക്കാരിലേക്ക് ആവേശം ഒട്ടും ചോരാതെ എത്തിച്ചു. ഐപിഎൽ വിശേഷങ്ങളടങ്ങിയ പ്രതിവാര വിശകലന പരിപാടി ‘ഐപിഎൽ ത്രിൽ പിൽ–25’ൽ രണ്ടാം ഭാഗത്തിലേക്ക് കടന്നു. അതേസമയം എമ്പുരാൻ സിനിമയിലെ രാഷ്ട്രീയം ഉൾപ്പടെ ചർച്ച ചെയ്തുകൊണ്ടുള്ള സിനിമാറ്റിക് അനുഭവമാണ് വായനക്കാരിലേക്ക് പകര്‍ന്നത്. റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ സഹായിക്കുന്ന നന്മ നിറഞ്ഞ ഒരു വീട്ടമ്മ. പട്ടാമ്പിയിലെ ദേവിക എന്ന സാധാരണ സ്ത്രീയുടെ ജീവിതകഥ പോയവാരം പ്രീമിയത്തിൽ ഏറെ ശ്രദ്ധ നേടി. സമൂഹനന്മ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദേവികയുടെ ജീവിതം ഏറെ പ്രചോദനകരമാണ്. കോവിഡ് കഴിഞ്ഞപ്പോൾ മലയാളിയുടെ സമ്പാദ്യത്തിൽ വലിയൊരു മാറ്റമുണ്ടായി. മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്നതിൽ മലയാളി കൂടുതൽ താത്പര്യം കാട്ടിതുടങ്ങി. എന്നാൽ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് കൂടുതൽപ്പേർ ഇറങ്ങുന്നത് കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻ സാമ്പത്തിക മാറ്റത്തിന്റെ ഉള്ളുചികഞ്ഞ പ്രീമിയം ലേഖനം ലക്ഷക്കണക്കിനു പ്രീമിയം വായനക്കാരെയാണ് ആകർഷിച്ചത്.
ലോകാവസാനം ആസന്നമായിരിക്കുന്നു...! ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയിലേക്കു നീങ്ങുന്നു. ഇനി വെറും 89 സെക്കൻഡ് മാത്രം...! സമയം ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു. ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് 1947ൽ ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ഈ പ്രതീകാത്മക ഘടികാരം മണിക്കൂറുകളെ അളക്കുന്നില്ല; മറിച്ച് സ്വയം നാശത്തിലേക്കുള്ള മനുഷ്യന്റെ അകലം കുറയുന്നതിനെയാണ് അളക്കുന്നത്. ക്ലോക്കിലെ അർധരാത്രിയാണു സർവനാശത്തിന്റെ അടയാളമായി സങ്കൽപിക്കുന്നത്. അർധരാത്രിയോട് അടുക്കുന്തോറും നാം നേരിടുന്ന ഭീഷണികൾ വർധിക്കും. ഡൂംസ്ഡേ ക്ലോക്കിനു തുടക്കമിട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. 1939ൽ, നാത്സി ജർമനിക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നു മുന്നറിയിപ്പുനൽകി യുഎസ് പ്രസിഡന്റ് റൂസ്വെൽറ്റിനു പ്രശസ്തമായ കത്തയച്ചത് ആൽബർട്ട് ഐൻസ്റ്റൈനും ലിയോ സിലാർഡുമാണ്. ഇതു യുഎസിനെ മൻഹാറ്റൻ ബോംബ് നിർമാണപദ്ധതിയിലേക്കു നയിച്ചു; ആണവബോംബിനു ജന്മം നൽകി. ലോകം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ, ആണവായുധങ്ങൾ സൃഷ്ടിച്ച ശാസ്ത്രജ്ഞർ
1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചത്?
നമുക്കു പൊതുവേ യോജിച്ച രസകരമായ പ്രയോഗമുണ്ട് : ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ അതു ശ്രദ്ധയോടെ പരിഹരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട്, പ്രശ്നം ഭംഗിയായി പരിഹരിച്ചെന്ന വീമ്പിളക്കൽ. പഴയൊരു വർക്ഷോപ്പുകാരനെപ്പറ്റിയുള്ള നർമ്മകഥയുണ്ട്. ജോലിയിൽ വേണ്ടത്ര പ്രാവീണ്യമില്ലെങ്കിലും വാചാലതവഴി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിൽ വിരുതൻ. കാറിന്റെ ബ്രേക്കു വേണ്ടതുപോലെ പിടിക്കുന്നില്ലെന്ന പരാതിയുമായി രാവിലെ വണ്ടിയേൽപ്പിച്ചിട്ടു വണ്ടിയുടമ പോയി. ബ്രേക്കു ശരിയാക്കിയ വണ്ടിയെടുക്കാൻ വൈകിട്ട് ഉടമസ്ഥൻ വർക്ഷോപ്പിലെത്തി. ചോദിച്ച പണം കൊടുത്തു. ‘ബ്രേക്കു ശരിയായല്ലോ, ഇല്ലേ?’
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ. അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില്‍ 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്. സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്‍വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
പുരയിടക്കൃഷി ഇല്ലാതാകുന്നതിനെപ്പറ്റി കട്ടപ്പനക്കാരനായ സുഹൃത്തിനോടു ചോദിച്ചപ്പോൾ പുരയിടക്കൃഷിയോ, അതെന്താ എന്നു പുള്ളി തിരിച്ചുചോദിച്ചു. പുരയിടക്കൃഷി എന്നു പറഞ്ഞാൽ അതു ചെയ്യുന്നവർക്കുപോലും അറിയണമെന്നില്ല എന്ന് അതോടെ മനസ്സിലായി. പരിസ്ഥിതി എന്ന വാക്കുപോലെ ഇംഗ്ലിഷിൽനിന്നു പരിഭാഷയായി വന്ന ഒരു സാങ്കേതികപദം മാത്രമാകണം അത്. Homestead farming ആണ് അതിന്റെ ഇംഗ്ലിഷ്, ചുരുക്കി ഹോംസ്റ്റെഡിങ് എന്നും പറയുന്നുണ്ട്. താമസിക്കുന്ന വീടിനു ചുറ്റിലും സമീപപ്രദേശത്തുമായി പലതരം വിളകൾ കൃഷിചെയ്യുന്ന പരിപാടിയെന്നു ചുരുക്കിപ്പറയാം. അതിൽ കപ്പ, വാഴ മുതലുള്ള നിലനിൽപിനു സഹായിക്കുന്ന ഭക്ഷ്യവിളകൾ മുതൽ വിൽക്കാനുള്ള റബർ, കശുവണ്ടി, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ വരെയും പശു തുടങ്ങിയ വീട്ടുമൃഗങ്ങളും കാണും. വമ്പൻ പ്ലാന്റേഷനുകൾ കൂടാതെ കേരളത്തിൽ ഇപ്പോഴും വലിയ ഉൽപാദനം നിലനിൽക്കുന്ന കൃഷിരീതിയാണിതെന്നു മനസ്സിലായല്ലോ. ഐടി, ടൂറിസം, സാമ്പത്തികസേവനം, ലോട്ടറി, ബവ്റിജ് തുടങ്ങിയ സർവീസ് മേഖലകൾ പണമുണ്ടാക്കുമ്പോൾ അതുക്കും മേലെയാണ് ഈ കാർഷികമേഖലയുടെ സംഭാവന; കാരണം പണമല്ല
ജഡ്ജിമാർ വാർത്തയാകുന്നത് അസാധാരണമല്ല. ഈയിടെ രണ്ടു ജഡ്ജിമാർ വാർത്തയിൽ സ്ഥാനം പിടിച്ചു. ഡൽഹി ഹൈക്കോടതിയിലെ യശ്വന്ത് വർമ അദ്ദേഹത്തിന്റെ ഭവനത്തിലെ ചില സംഭവവികാസങ്ങളുടെ പേരിലും അലഹാബാദ് ഹൈക്കോടതിയിലെ റാം മനോഹർ നാരായൺ മിശ്ര ഒരു വിധിന്യായത്തിന്റെ പേരിലും. യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക ഭവനത്തിന്റെ വളപ്പിലെ സ്റ്റോർ മുറിയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കാണപ്പെട്ടതാണ് വാർത്തയായത്. ചാക്കുകണക്കിന് എന്നു വാർത്തകൾ പറയുന്നു. തുകയെപ്പറ്റി വ്യക്തതയില്ല. ജസ്റ്റിസ് വർമയെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമയുടേതായിരുന്നുവെന്നോ അവയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്നോ അവ അദ്ദേഹം അനധികൃതമായി സമ്പാദിച്ച സ്വത്തായിരുന്നുവെന്നോ ആരും പറഞ്ഞിട്ടില്ല. ജസ്റ്റിസ് വർമയുടെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾക്കു തീപിടിച്ചു എന്നത് അദ്ദേഹത്തെ എന്തുകൊണ്ട് കുറ്റക്കാരനാക്കണം? എന്നാൽ, ആ സ്റ്റോർ മുറിയുടെ
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും! നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
Results 1-10 of 9046
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.