Activate your premium subscription today
Sunday, Mar 30, 2025
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്നലെ പവന് 840 രൂപ വർധിച്ചതോടെ വില 66720 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 8340 രൂപയായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപഉയർന്ന് 6885 രൂപയിലെത്തി.
തിരുവനന്തപുരം∙ തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്കിൽ വീണ്ടും വർധനവ്. ഒരു യാത്രയ്ക്കുള്ള നിരക്കിൽ ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്.
ന്യൂഡൽഹി ∙ അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും (ഫോർമുലേഷൻസ്) അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവർധനയ്ക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അനുമതി നൽകി.
വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി. വെളിച്ചെണ്ണ ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം.
ഇത്തവണത്തെ ഹജ് തീർഥാടനനിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തുവിട്ടതോടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനുമേൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോടിനുപുറമേ, കണ്ണൂരും കൊച്ചിയുമാണു ഹജ് എംബാർക്കേഷൻ പോയിന്റുകൾ (പുറപ്പെടൽ കേന്ദ്രങ്ങൾ).
ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധന പ്രഖ്യാപിച്ച് ബിഎംഡബ്ല്യു. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ല്യു കാറുകൾക്ക് 3% വരെ വില വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതുക്കിയ വില നിലവിൽ വരും.
ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. 10 വർഷം കൊണ്ട് ലീറ്ററിന് 30 രൂപയിൽ നിന്ന് 45.98 രൂപവരെ പാൽവില വർധിച്ചെങ്കിലും കർഷകർക്ക് കാര്യമായ ലാഭമുണ്ടായില്ല.
വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന.
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം. ഈ മാസം അവസാനത്തോടെ
Results 1-10 of 388
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.